പരീക്ഷ കഴിഞ്ഞ് വാഹനം വരുന്നത് കാത്ത് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന കാലെല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയെ അധ്യാപകനുള്‍പെടുന്ന സംഘം തള്ളിയിട്ട് പരിക്കേല്‍പിച്ചതായി പരാതി, 4 പേര്‍ക്കെതിരെ കേസ്
Mar 28, 2019, 22:31 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2019) പരീക്ഷ കഴിഞ്ഞ് വാഹനം വരുന്നത് കാത്ത് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന കാലെല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയെ അധ്യാപകനുള്‍പെടുന്ന സംഘം തള്ളിയിട്ട് പരിക്കേല്‍പിച്ചതായി പരാതി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിക്കുകയും ചെയ്തതായും പരാതിയുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി ചേരൂരിലെ ഷഹീന്‍ ഷാ (17)യ്ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ സ്‌കൂളിനു മുന്നിലെ ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് സംഭവം. നേരത്തെ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണ് കാലെല്ല് പൊട്ടിയതിനാല്‍ ഊന്നുവടിയേന്തി പ്ലാസ്റ്ററിട്ട കാലുമായാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതാനെത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷം ബന്ധുക്കള്‍ വാഹനവുമായി കൂട്ടിക്കൊണ്ടു പോകാന്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് 'കുറേ സമയമായല്ലോ ബസ് സ്‌റ്റോപ്പിലിരിക്കുന്നത്' എന്ന് പറഞ്ഞ് അധ്യാപകനും മറ്റു ചിലരും രംഗത്തു വന്നത്.
കൂട്ടാന്‍ ആളുവരുന്നുണ്ടെന്ന് പറഞ്ഞിട്ടും ഉടന്‍ ഇവിടെ നിന്നും പോകണമെന്ന് പറഞ്ഞ് തള്ളിയിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രിസ് വാനെയും ഇവര്‍ മര്‍ദിച്ചു. ഇതിനിടയില്‍ ഇതുവഴി വരികയായിരുന്ന കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നും സംഘവും ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ട് കാര്യം ചോദിച്ചപ്പോള്‍ വിദ്യാര്‍ത്ഥി തന്നെ തള്ളിയിട്ട കാര്യം അറിയിക്കുകയായിരുന്നു. എം എല്‍ എയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഓട്ടോറിക്ഷ ഏര്‍പാടു ചെയ്ത് കൊടുത്തത്.
സംഭവത്തില്‍ മേല്‍പറമ്പ് പോലീസ് വിദ്യാര്‍ത്ഥിയില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മുസ്തു, റബിയാന്‍, ഖാദര്‍, സുകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Student attacked by gang; Case against 4, Student, Injured, Kasaragod, Attack, Case, news, Video.
< !- START disable copy paste -->