കാസര്‍കോടിന്റെ റെയില്‍വെ വികസനം ട്രാക്കിനു പുറത്തു തന്നെ; യാത്രക്കാരെ ദുരിതക്കയത്തിലാക്കി റെയില്‍വെയുടെ അവഗണന തുടരുന്നു; കണ്ണൂരില്‍ അവസാനിപ്പിക്കുന്ന സര്‍വീസുകള്‍ മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു; പരിഹാരത്തിന് അടിയന്തിര ഇടപ്പെടല്‍ വേണം
Nov 20, 2019, 10:10 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2019) കാസര്‍കോട് കേരളത്തിന്റെ ഭാഗമല്ലേ..? വികസനത്തിന്റെ കാര്യം വരുമ്പോള്‍ സാധാരണയായി ആളുകള്‍ ചോദിക്കുന്ന ചോദ്യമാണിത്. ഉത്തര മലബാറിലെ റെയില്‍വേ യാത്രക്കാരും ഇതേ ചോദ്യമാണ് ആവര്‍ത്തിക്കുന്നത്. റെയില്‍വെ പ്രഖ്യാപിക്കുന്ന പദ്ധതികളിലൊന്നും കാസര്‍കോടിന്റെ നിഴല്‍ പോലും പതിയുന്നില്ല. ആയിരക്കണക്കിന് യാത്രക്കാരെ ദുരിതക്കയത്തിലാക്കി റെയില്‍വെയുടെ അവഗണന തുടരുകയാണ്. നിരന്തരമായി മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ നിസംഗതാ മനോഭാവത്തിന് മുന്നില്‍ അപേക്ഷകള്‍ ഒന്നും പരിഗണിക്കുന്നില്ല. പല ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും തൊട്ടടുത്ത ജില്ലയായ കണ്ണൂരിലാണ് എന്നത് കാസര്‍കോടിന്റെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ തുടരുന്ന അവഗണന സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ എങ്കിലും ഒഴിവാക്കണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
കണ്ണൂരില്‍ 16 മണിക്കൂറു വരെ നിര്‍ത്തിയിടുന്ന ട്രെയിനുകള്‍ അടിയന്തിരമായി മംഗളൂരു ജംഗ്ഷന് വരെ നീട്ടണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. മംഗളൂരു സെന്‍ട്രലില്‍ തിരക്കുകാരണം പുതിയ സര്‍വീസുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്ന മറുപടിയാണ് ഇതുവരെയായി അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇതിന് പരിഹാരമെന്ന നിലയിലാണ് മംഗളൂരു ജംഗ്ഷന് വരെ സര്‍വീസ് നീട്ടണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിക്കുന്നത്. ക്രമേണ സൗകര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മംഗളൂരു സെന്‍ട്രലിലേക്ക് സര്‍വീസ് ക്രമീകരിച്ചാല്‍ മതിയാകും.
ഉച്ചയ്ക്ക് 12.40 മണിയോടുകൂടി കണ്ണൂരിലെത്തി യാത്ര അവസാനിപ്പിക്കുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 16 മണിക്കൂര്‍ നിര്‍ത്തിയിട്ട ശേഷം പിറ്റേന്ന് രാവിലെ 5 മണിക്കാണ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് എന്ന പേരില്‍ തിരിച്ചു പോകുന്നത്. ഇത്രയും സമയം കണ്ണൂരില്‍ പിടിച്ചിടുന്ന ട്രെയില്‍ മംഗളൂരു ജംഗ്ഷന് വരെ നീട്ടുകയാണെങ്കില്‍ ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് അത് പ്രയോജനപ്പെടും. കൂടാതെ കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പിനും ശമനം ലഭിക്കും. ആദ്യ കാലത്ത് എറണാകുളം വരെ മാത്രമുണ്ടായിരുന്ന ഈ സര്‍വീസ് വിഎം സുധീരന് ആലപ്പുഴ എംപി ആയിരുന്ന കാലഘട്ടത്തിലാണ് നിരന്തര ഇടപെടലുകളിലൂടെ ആലപ്പുഴ വരെ നീട്ടിയത്. എന്നാല്‍ അത്തരത്തിലൊരു ഇടപെടലോ പരിഗണനയോ കാസര്‍കോടിന് ലഭിക്കുന്നില്ല എന്ന് പാലക്കാട് റെയില്‍വെ ഡിവിഷന് പാസഞ്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ആര് പ്രശാന്ത് കുമാര്‍ പറയുന്നു.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് രാത്രി 11.15 മണിയോടു കൂടി കണ്ണൂരില്‍ എത്തി മണിക്കൂറുകള്‍ പിടിച്ചിട്ട ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് 2.30 മണിയോടു കൂടിയാണ് കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്പ്രസ് എന്ന പേരില്‍ തിരിച്ചു പോകുന്നത്. രാത്രിയിലെ നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാല്‍ മംഗളൂരു ഭാഗത്തേക്ക് പിറ്റേന്നല്ലാതെ മറ്റു ട്രെയിനുകള്‍ ഇല്ല എന്നിരിക്കെ ഈ ട്രെയിനും കണ്ണൂരില്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നതിന് പകരം മംഗളൂരുവിലേക്ക് നീട്ടാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
കണ്ണൂരില്‍ രാത്രി 12.20 മണിയോടെയെത്തി യാത്ര അവസാനിപ്പിച്ച് പുലര്‍ച്ചെ 4 മണിക്ക് തിരിച്ചു പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസും മംഗളൂരു വരെ നീട്ടണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥരുടെ നിസംഗതാ മനോഭാവവും ശക്തമായ രാഷ്ട്രീയ പിന്തുണ ഇല്ലാത്തതുമാണ് ആവശ്യങ്ങള്‍ റെയില്‍വെ നിരാകരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരത്തില്‍ മംഗളൂരു സന്ദര്‍ശിച്ച ദക്ഷിണ മേഖലാ റെയില്‍വെ ജനറല്‍ മാനേജരെ റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ നേരില്‍കണ്ട് ആവശ്യങ്ങള്‍ അറിയിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ജനപ്രതിനിധികളെയും റെയില്‍വെ ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രിമാരെയും നിരന്തരം സമീപിക്കുന്നുമുണ്ട്.
ഹൈക്കോടതിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഓഫീസ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന എറണാകുളത്തേക്ക് രാവിലെ എത്തിച്ചേരുവാന്‍ ഒരു ട്രെയിന്‍ സര്‍വീസ് ഇല്ല എന്നതാണ് മറ്റൊരു ഗൗരവകരമായ പരാതി. കാസര്‍കോടുനിന്നും പുറപ്പെട്ടാല്‍ ഒന്നുകില്‍ അര്‍ധരാത്രിയോട് കൂടിയോ അല്ലെങ്കില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമോ മാത്രമേ എത്തിച്ചേരാന്‍ കഴിയുന്നുള്ളു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും വളരെയധികം പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് കുമ്പള റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് നിസാര്‍ പെര്‍വാഡ് അഭിപ്രായപ്പെട്ടു.
ആഴ്ചയില്‍ രണ്ടു തവണ മാത്രമുള്ള അന്ത്യോദയ എക്സ്പ്രസ് ദിവസേന ആക്കണം എന്ന ആവശ്യവും വര്‍ഷങ്ങളായി നിലവിലുണ്ട്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് റെയില്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗൗരവകരമായി ഇടപെട്ടിട്ടുണ്ടെന്നും ഇനിയും രാഷ്ട്രീയ ഇടപെടലുകളും സമ്മര്ദ്ദവുമുണ്ടായാല് കാസര്‍കോടിന്റെ റെയില്‍വെ വികസനത്തിന് വലിയ സാധ്യതകാണ് ഉള്ളതെന്നും പാലക്കാട് റെയില്‍വെ ഡിവിഷന് പാസഞ്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയും അഡൈ്വസറി കമ്മിറ്റി അംഗവുമായ ആര് പ്രശാന്ത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാസര്‍കോട്ടെ ജനപ്രതിനിധികളും പൊതുജനങ്ങളും റെയില്‍വെ ആവശ്യങ്ങളുടെ കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധിപ്പിക്കുന്ന കാര്യത്തില്‍ വിജയിക്കുകയും ചെയ്താല്‍ തന്നെ ട്രെയിന്‍ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് ഉപകരിക്കും വിധത്തില്‍ ഉടന്‍ തന്നെ നീട്ടാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, Train, Top-Headlines, Minister, Rajmohan Unnithan, Political party, Development project, Strong demand to extend the termination of services at Kannur to Mangalore