പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മാർച് 2ന് മോട്ടോർ വാഹനങ്ങൾ പണിമുടക്കും; ഗതാഗതം പൂർണമായും നിശ്ചലമാകുമെന്ന് നേതാക്കൾ
Feb 27, 2021, 21:10 IST
കാസർകോട്: (www.kasargodvartha.com 27.02.2021) പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മാർച് രണ്ടിന് മോടോർ വാഹനങ്ങൾ പണിമുടക്കുമെന്ന് മോട്ടോർ വ്യവസായ സംരക്ഷണ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വാഹനങ്ങൾ നിർത്തിവെക്കാൻ ഉടമകളും പണിമുടക്ക് സമരം നടത്താൻ തൊഴിലാളികളും തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു.
സിഐടിയു, ഐഎൻടിയുസി, എസ്ടിയു, എഐടിയുസി തുടങ്ങിയ എല്ലാ ട്രേഡ് യൂണിയൻ ഭാരവാഹികളും വാഹന ഉടമ പ്രതിനിധികളും ചേർന്നാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരത്തിനൊപ്പം എല്ലാ സ്റ്റാൻഡുകളിലും ഇന്ധന വില വർധവിനെതിരെയും കേന്ദ്ര സർകാരും പെട്രോളിയം കമ്പനികളും ചേർന്ന് നടത്തുന്ന കൊള്ളയടിക്കെതിരെയും വിശദീകരണ യോഗങ്ങൾ നടക്കും.
ഇന്ധന വില വർധനവ് എല്ലാ മേഖലയേയും ബാധിക്കുന്നതിനാൽ പണിമുടക്കുമായി മുഴുവൻ സ്വകാര്യ വാഹന ഉടമകളും സഹകരിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ചരക്ക് ഗതാഗതവും പൊതുഗതാഗതവും പൂർണമായും നിശ്ചലമാകുമെന്നും നേതാക്കൾ പറഞ്ഞു.
< !- START disable copy paste -->