Strike | ക്വാറികള്‍ നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടരുന്നു; ഏറെ പ്രതിസന്ധിയിലെന്ന് ഉടമകള്‍
Jan 31, 2023, 18:26 IST
കാസര്‍കോട്: (www.kasargodvartha.com) ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കാത്തത് അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം ചെങ്കല്‍ ക്വാറി ഉടമകള്‍ ഏറെ പ്രതിസന്ധിയിലാണെന്ന് സംസ്ഥാന ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെങ്കല്‍ ക്വാറികള്‍ നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തുകയാണ് ഇപ്പോള്‍.
ചെങ്കല്‍ ഖനനത്തിനുള്ള പെര്‍മിറ്റ് സമയബന്ധിതമായി അനുവദിക്കുക, ഇ സി സമ്പ്രദായം ചെങ്കലിന് അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഫൈന്‍ സമ്പ്രദായം പുനഃപരിശോധിക്കുക, പിടിച്ചെടുത്ത വാഹനങ്ങള്‍ ഫൈന്‍ അടച്ച് ഉടന്‍ വിട്ട് നല്‍കുക, കൈവശഭൂമിക്ക് പെര്‍മിറ്റ് അനുവദിക്കുക, ചെറുകിട ചെങ്കല്‍ ക്വാറികളെ സംരക്ഷിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്തുന്നത്.
ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ക്വറി ഉടമകള്‍ വിലേജില്‍ ചെന്ന് അപേക്ഷ സമര്‍പിക്കുമ്പോള്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ ലൈസന്‍സ് അനുവദിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ക്വാറികള്‍ 90 ശതമാനത്തില്‍ കൂടുതലും പതിച്ചു നല്‍കിയ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. 1.20 ലക്ഷം രൂപ ചിലവ് വരുന്ന ലൈസന്‍സിന്റെ പേരില്‍ ഉദ്യോഗസ്ഥരും, ജിയോളജിസ്റ്റും 10 - 15 ലക്ഷങ്ങളാണ് പിഴ ചുമത്തുന്നത്.
നിര്‍മാണ മേഖലയ്ക്ക് അത്യാന്താപേക്ഷിതമായ ചെങ്കല്ല് കയറ്റി കൊണ്ട് പോകുന്ന ലോറികള്‍ തല്‍ക്ഷണം പിഴ ചുമത്താതെ താലൂക് ഓഫീസുകളിലും, വിലേജ് ഓഫീസുകളിലും മാസങ്ങളോളം കയറ്റി വെച്ച് അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ഉള്‍പെടെ പട്ടിണിയിലേക്ക് നയിക്കുന്നു. നിലവിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അധികൃതരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നാളിതുവരെയായിട്ടും പ്രശ്‌നത്തിന് ഒരു പരിഹാരവുമുണ്ടായില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, നാരായണന്‍ കൊളത്തൂര്‍, ഹുസൈന്‍ ബേര്‍ക്ക, എം വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Strike, Protest, Strike of quarry owners continues.
< !- START disable copy paste -->