city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു; പരപ്പ മുണ്ടത്തടം ക്വാറി സമരം പിന്‍വലിക്കുന്നതായി സമരസമിതിയുടെ പ്രഖ്യാപനം

കാസര്‍കോട്: (www.kasargodvartha.com 30.08.2019) ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചതിനാല്‍ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിക്കും നിര്‍മാണത്തിലിരിക്കുന്ന ക്രഷറിനുമെതിരെ ജനകീയ സമര സമിതി നടത്തിവന്ന സമരം പിന്‍വലിക്കുന്നതായി സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളായ കുടിവെള്ളം, റോഡ്, സമരകാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കല്‍ തുടങ്ങിയ അംഗീകരിച്ചതായും ഇതിനാലാണ് സമരം പിന്‍വലിക്കുന്നതെന്നും സമിതി കണ്‍വീനറും പരപ്പ ബ്ലോക്ക് പഞ്ചായത്തംഗവുമായ രാധ വിജയനും സാധുജന പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂരും പറഞ്ഞു.

മെയ് 20 മുതല്‍ സമരപന്തല്‍ കെട്ടി അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തിവരികയായിരുന്നു സമരസമിതി. സമരസമിതി നേതാക്കളും നാട്ടുകാരും കോളനിവാസികളും ചേര്‍ന്ന് ക്വാറി ഉടമയായ സി നാരായണനുമായി സമര പന്തലില്‍ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ അംഗീകരിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. ക്വാറി പ്രദേശത്ത് ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു നേരത്തെ ഉണ്ടായ ആക്ഷേപം. എന്നാല്‍ ജില്ലയില്‍ അതിതീവ്ര മഴ പെയ്തിട്ടും ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായില്ലെന്നും ഇതോടെ തങ്ങളുടെ ആശങ്ക അവസാനിച്ചതായും സമരസമിതിത് വ്യക്തമാക്കി.

സമരസമിതി നേതാക്കളും പ്രവര്‍ത്തകരും മുണ്ടത്തടം മാളൂറക്കയം കോളനിവാസികളും സമരം അവസാനിപ്പിക്കാന്‍ യോഗം ചേര്‍ന്നിരുന്നു. ഇനി സമരത്തിന്റെ മറവില്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് മനപൂര്‍വം എന്തെങ്കിലും പ്രശ്നങ്ങള്‍ ആരെങ്കിലും ഉന്നയിക്കുന്നുണ്ടങ്കില്‍ അവര്‍ക്ക് വ്യക്തമായ ദുരുദ്ദേശം ഉണ്ടായിരിക്കുമെന്നും സമര സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

സമരത്തിന്റെ ദിശ മാറ്റാന്‍ ചില ബാഹ്യശക്തികള്‍ ഇടപെട്ടെന്നും അത്തരം മുതലെടുപ്പിന് അവസരമൊരുക്കാതിരിക്കാനാണ് ആവശ്യങ്ങള്‍ അംഗീകരിച്ച സ്ഥിതിക്ക് തങ്ങള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ക്വാറി കമ്പനിക്കും ക്രഷറിനുമെതിരെ നല്‍കിയ മുഴുവന്‍ പരാതികളും പിന്‍വലിക്കും. ക്വാറി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് യാതൊരുവിധ പരാതിയും ഇല്ലെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പുഷ്പ പവിത്രന്‍, കെ ബീന, എം കൃഷ്ണന്‍, ടി സുനിത, സനീഷ് പയ്യന്നൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു; പരപ്പ മുണ്ടത്തടം ക്വാറി സമരം പിന്‍വലിക്കുന്നതായി സമരസമിതിയുടെ പ്രഖ്യാപനം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  news, kasaragod, Kerala, parappa, Strike, Top-Headlines, Road, quarry, mundathadam, Strike against Parappa Mundathadam Quarry stoped
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia