city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന റോവർ - റേൻജർ അഡ്വഞ്ചർ ക്യാംപ് മാർച് 11 12 13ന് പെരുമ്പള പറങ്കിമാവ് തുരുത്തിൽ; വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും

കാസർകോട്: (www.kasargodvartha.com 09.03.2022) കേരള സ്റ്റേറ്റ് ഭാരത് സ്കൗട് ആൻഡ് ഗൈഡ് സംസ്ഥാന റോവർ റേൻജർ അഡ്വഞ്ചർ ക്യാംപ് മാർച് 11 12 13 തീയതികളിൽ പെരുമ്പള പറങ്കിമാവിൻ തുരുത്തിൽ വച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. എകെഎം അശ്‌റഫ് എംഎൽഎ അധ്യക്ഷനായിരിക്കും. വിവിധ ജില്ലകളിൽ നിന്നായി 300 ഓളം റോവർസ് റേൻജർസ് പങ്കെടുക്കും.
                 
സംസ്ഥാന റോവർ - റേൻജർ അഡ്വഞ്ചർ ക്യാംപ് മാർച് 11 12 13ന് പെരുമ്പള പറങ്കിമാവ് തുരുത്തിൽ; വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും

മുന്നൂറിലധികം റോവർ - റേൻജർമാർ പങ്കെടുക്കുന്ന പരിപാടിയിൽ പക്ഷിനിരീക്ഷണം, പ്രകൃതി പഠനം, ട്രകിംഗ്, സാഹസിക പ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ, കലാ രൂപങ്ങൾ അരങ്ങേറും. പരിപാടിയുടെ വിവിധ സമയങ്ങളിലായി കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, കാസർകോട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് ശൈമ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകർ, ഡി ഡി ഇ പുഷ്പ, ഡിഇഒ നന്ദികേശൻ എൻ, ബ്ലോക് പഞ്ചായത് മെമ്പർ ഹനീഫ് പാറ, വാർഡ് മെമ്പർ കൃഷ്ണൻ കെ തുടങ്ങിയവർ പങ്കെടുക്കും.



വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രടറി ഭാർഗവിക്കുട്ടി, സംസ്ഥാന റോവർ റേൻജർ കമീഷനർമാരായ അജിത് സി കളനാട്, കെ ആശാലത, അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമീഷനർ പി പ്രശാന്ത്, ജോ. സെക്രടറി കിരൺ പ്രസാദ് കുഡ്‌ലു പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Press meet, Video, Camp, District, MLA, President, Perumbala, State Rover, Ranger Adventure Camp, State Rover - Ranger Adventure Camp from March 11.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia