Throwball Championship | സംസ്ഥാന ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് ശനിയാഴ്ച മുതൽ പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂളിൽ; 3 ദിവസങ്ങളിലായി 400ൽ പരം പ്രതിഭകൾ പങ്കെടുക്കും
Aug 31, 2022, 22:11 IST
കാസർകോട്: (www.kasargodvartha.com) എംപി ഇന്റർനാഷനൽ സ്കൂളിന്റെയും കേരള ത്രോബോൾ അസോസിയേഷന്റെയും കാസർകോട് ജില്ലാ ത്രോബോൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 21-ാമത് സംസ്ഥാന ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാംപ്യൻഷിപിൽ 14 ജില്ലകളെ പ്രതിനിധീകരിച്ച് ആൺ, പെൺ വിഭാഗങ്ങളിൽ 28 ടീമുകളിലായി 400ൽ പരം കായികതാരങ്ങൾ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഹബീബ് റഹ്മാൻ അടക്കമുള്ളവർ സംബന്ധിക്കും.
രണ്ടാം ദിനം രാജ്മോഹൻ ഉണ്ണിത്താൻ എംപി പങ്കെടുക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചാംപ്യൻഷിപ് സമാപിക്കും. വാർത്താസമ്മേളനത്തിൽ കെ എം ബല്ലാൾ, ശശികാന്ത് ജിആർ, സൂര്യനാരായണ ഭട്ട്, അബ്ദുൽ ജലീൽ പി, സന്തോഷ് പിഎച്, ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Keywords: News, Top-Headlines, Video, Press meet, Kasaragod, Kerala.