city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rally | എസ്എസ്എഫ് കാസര്‍കോട് ജില്ലാ റാലി ഡിസംബര്‍ 24ന് ചെറുവത്തൂരില്‍; കേഡര്‍ അംഗങ്ങള്‍ അണിനിരക്കും; സികെ റാശിദ് ബുഖാരി പ്രഭാഷണം നടത്തും

കാസര്‍കോട്: (www.kasargodvartha.com) 'നാം ഇന്‍ഡ്യന്‍ ജനത' എന്ന പ്രമേയത്തില്‍ അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി ശനിയാഴ്ച (ഡിസംബര്‍ 24) വൈകുന്നേരം ചെറുവത്തൂരില്‍ ജില്ലാ റാലി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ കേഡര്‍ അംഗങ്ങളായ ആയിരത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരക്കും. നഗരം ചുറ്റി ചെറുവത്തൂര്‍ ടൗണില്‍ റാലി സമാപിക്കും. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ സി കെ റാശിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തും. പുതുതായി തെരഞ്ഞെടുത്ത എസ്എസ്എഫ് ഭാരവാഹികളെ
സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
             
Rally | എസ്എസ്എഫ് കാസര്‍കോട് ജില്ലാ റാലി ഡിസംബര്‍ 24ന് ചെറുവത്തൂരില്‍; കേഡര്‍ അംഗങ്ങള്‍ അണിനിരക്കും; സികെ റാശിദ് ബുഖാരി പ്രഭാഷണം നടത്തും

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, സിഎന്‍ ജഅഫര്‍ സ്വാദിഖ്, മൂസ സഖാഫി കളത്തൂര്‍, സ്വാദിഖ് ആവള, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, വൈഎം അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് കൊറ്റുമ്പ, യൂസഫ് മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സലാം ഹാജി ചെറുവത്തൂര്‍, സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി, സയ്യിദ് സൈഫുല്ല തങ്ങള്‍, പി കെ അബ്ദുല്ല മൗലവി, ജബ്ബാര്‍ മിസ്ബാഹി, കെ സി മുഹമ്മദ് കുഞ്ഞി, ജലീല്‍ സഖാഫി, ശകീര്‍ എം ടി പി , ശരീഫ് മൗലവി, ശാക്കിര്‍ പിലാവളപ്പ്, ഇ പി എം കുട്ടി മൗലവി, നൗശാദ് മാസ്റ്റര്‍, ഇ കെ അബൂബകര്‍, വിസി അബ്ദുല്ല സഅദി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന സമര ശില്‍പത്തിന് സാഹിത്യോത്സവ് പ്രതിഭകള്‍ നേതൃത്വം നല്‍കും.
             
Rally | എസ്എസ്എഫ് കാസര്‍കോട് ജില്ലാ റാലി ഡിസംബര്‍ 24ന് ചെറുവത്തൂരില്‍; കേഡര്‍ അംഗങ്ങള്‍ അണിനിരക്കും; സികെ റാശിദ് ബുഖാരി പ്രഭാഷണം നടത്തും

ഡിവിഷന്‍ കൗണ്‍സിലുകള്‍ സമാപിച്ചു

'ഒറ്റയാവരുത്; ഒരാശയ മാവുക എന്ന ശീര്‍ഷകത്തില്‍ നടന്ന് വരുന്ന എസ്എസ്എഫ് മെമ്പര്‍ഷിപ് കാലയളവിന്റെ ഭാഗമായി യൂണിറ്റ് മെമ്പര്‍ഷിപ്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ പുനസംഘടനകള്‍ പൂര്‍ത്തീകരിച്ച് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ശനിയാഴ്ച ചെറുവത്തൂര്‍ കുഴിഞ്ഞടി മര്‍കസില്‍ നടക്കും.
മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസര്‍കോട്, ബദിയഡുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ ഡിവിഷനുകളില്‍ പുതിയ കമിറ്റി നിലവില്‍ വന്നു.

രാവിലെ ഏഴ് മണിക്ക് കൗണ്‍സില്‍ ആരംഭിക്കും. കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി യൂസുഫ് മദനി ചെറുവത്തൂര്‍ പതാക ഉയര്‍ത്തും. അബ്ദുര്‍ റഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. വിവിധ റിപോര്‍ടുകളുടെ മേല്‍ ചര്‍ച നടക്കും.
എസ്എസ്എഫ് സംസ്ഥാന ജെനറല്‍ സെക്രടറി സിഎന്‍ ജഅഫര്‍ സ്വാദിഖ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ശമീര്‍ സൈദാര്‍പ്പള്ളി ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കും. കൗണ്‍സില്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രടറി സയ്യിദ് ആശിഖ് കോയ കൊല്ലം നേതൃത്വം നല്‍കും. കൗണ്‍സിലില്‍ വച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഉമറുല്‍ ഫാറൂഖ് പൊസോട്ട്, കരീം ജൗഹരി, തസ്ലീം കുന്നില്‍, മജീദ് ഫാളിലി കുണ്ടാര്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Conference, Programme, SSF, Rally, Cheruvathur, SSF Kasaragod, SSF Kasaragod district rally on December 24 at Cheruvathur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia