city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collectorate March | 'ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണം'; കേരള മുസ്ലിം ജമാഅത് കലക്ടറേറ്റ് മാര്‍ച് ജൂലൈ 30ന്

കാസര്‍കോട്: (www.kasarodvartha.com) സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബശീറിനെ മദ്യലഹരിയില്‍ വാഹനം ഇടിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 30ന് കലക്ടറേറ്റ് മാര്‍ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
                    
Collectorate March | 'ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണം'; കേരള മുസ്ലിം ജമാഅത് കലക്ടറേറ്റ് മാര്‍ച് ജൂലൈ 30ന്

രാവിലെ 10 ന് വിദ്യാനഗര്‍ ഗവ. കോളജ് പരിസത്ത് നിന്നും ആരംഭിക്കുന്ന മാര്‍ചില്‍ കേരള മുസ്ലിം ജമാഅത് എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും അണി നിരക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലേക്കും സെക്രടറിയറ്റിലേക്കും മാര്‍ച് സംഘടിപ്പിക്കുന്നത്.

കെ എം ബശീറിന്റേത് സാധാരണ വാഹനാപകടമായി ലഘൂകരിക്കുന്ന നടപടി ശരിയല്ലെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതി സ്ഥാനത്തുള്ളത് ഐഎഎസ് ഉദ്യോഗസ്ഥനാണ്. അപകടം നടന്ന ഉടനെ ഔദ്യോഗിക പിന്‍ബലം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. അര്‍ധ രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് മറ്റൊരാളുടെ ഭാര്യയുമായി അമിത വേഗത്തില്‍ വണ്ടി ഓടിച്ചാണ് അപകടം വരുത്തിയത്.


ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതും ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരമുള്ളതുമായ ഒരു തസ്തികയില്‍ കളങ്കിത വ്യക്തിയെ നിയമിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ്. ഔദ്യോഗിക നടപടി ക്രമത്തിന്റെ ഭാഗമായാണ് കലക്ടറാക്കിയത് എന്ന ന്യായം അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ വിധി വരുന്നത് വരെ കാത്തിരിക്കാനും മറ്റു തസ്തികയില്‍ നിയമിക്കാനും സര്‍കാരിന് സാധിക്കുമെന്നിരിക്കെ തിരക്കിട്ടുള്ള ഈ നിയമനം ദുരൂഹമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രടറി സി എന്‍ ജഅഫര്‍ സ്വാദിഖ് ഉദ്ഘാടനം ചെയ്യും. സുന്നി സംഘടനകളുടെ ജില്ലാ നേതാക്കള്‍ റാലിയെ അഭിസംബോധനം ചെയ്യും. മാര്‍ചില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍ ഗവര്‍മെന്റ് കോളജിന് സമീപം ആളെയിറക്കി നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് പാര്‍ക് ചെയ്യണമെന്നും അനുവദിക്കപ്പെട്ട മുദ്രാ വാക്യങ്ങളും പ്ലകാര്‍ഡും മാത്രമേ ഉപയോഗിക്കാവൂവെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്റഫ് സഅദി ആരിക്കാടി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, കേരള മുസ്ലിം ജമാഅത് മീഡിയ സെക്രടറി സി എല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, March, Collectorate, SYS, SSF, Protest, District Collector, Government, Video, Press Meet, Controversy, Alappuzha District Collector Sriram Venkataraman, Kerala Muslim Jamaath, Kerala Muslim Jamaath  Collectorate March in Kasaragod, 'Sriram Venkataraman should be removed from the post of collector'; Kerala Muslim Jamaath  Collectorate March on 30th July.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia