Collectorate march | 'ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം'; കേരള മുസ്ലിം ജമാഅതിന്റെ കലക്ടറേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി
Jul 30, 2022, 16:59 IST
കാസര്‍കോട്: (www.kasargodvartha.com) സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബശീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തുകയും, തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്‌ത ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാസര്‍കോട് കലക്ടറേറ്റ് മാര്‍ചില്‍ സുന്നി പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി.
വിദ്യാനഗര്‍ ഗവ. കോളജ് പരിസത്ത് നിന്ന് രാവിലെ ആരംഭിച്ച മാര്‍ചില്‍ ആയിരക്കണണക്കിന് കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളും, പ്രവര്‍ത്തകരും അണിനിരന്നു. ജില്ലയിലെ ഒമ്പത് സോണില്‍ നിന്നും പ്രത്യേക വാഹനങ്ങളിലും മറ്റുമായി എത്തിയ പ്രവര്‍ത്തകര്‍ ഭരണകൂട നടപടിക്കെതിര കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചു. കളങ്കിത വ്യക്തിയെ കലക്ടറായി തുടരാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു. കലക്ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ പൊലീസ് മാര്‍ച് തടഞ്ഞു.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രടറി സി എന്‍ ജഅഫര്‍ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ഇതൊരു സൂചന സമരം മാത്രമാണെന്നും കലക്ടറെ മാറ്റാന്‍ തയ്യാറാകാത്ത പക്ഷം അധിശക്തമായ സമരങ്ങള്‍ക്ക് സുന്നി പ്രസ്ഥാനം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഐസിഎഫ്, യുഎഇ നാഷണല്‍ ജനറല്‍ സെക്രടറി ഹമീദ് പരപ്പ, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു.കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും, എസ് വൈ എസ് ജില്ലാ സെക്രടറി അബ്ദുല്‍ കരീം കുമ്പള നന്ദിയും പറഞ്ഞു.
സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുസ്‌ലിം ജമാഅത് ജില്ലാ സാരഥികളായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബൂബകര്‍ ഹാജി ബേവിഞ്ച, സി എല്‍ ഹമീദ് ചെമ്മനാട്, കെ എച് അബ്ദുല്ല മാസ്റ്റര്‍, മദനി ഹമീദ് ഹാജി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുർ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ജനറല്‍ സെക്രടറി ഫാറൂഖ് പൊസോട്ട്, എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജനറല്‍ സെക്രടറി അബ്ദുർ റഹ്‌മാന്‍ അഹസനി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്റഫ് സഅദി ആരിക്കാടി, ജനറല്‍ സെക്രടറി ജമാല്‍ സഖാഫി ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരള മുസ്ലിം ജമാഅത് ആഹ്വാന പ്രകാരം സെക്രടറിയേറ്റിലേക്കും സംസ്ഥാനത്തെ 13 കലക്ടറേറ്റുകളിലേക്കും നടന്ന മാര്‍ച് സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെ കരുത്ത് തെളിയിക്കുന്ന ജനപ്രവാഹമായി മാറുകയായിരുന്നു. കെഎം ബശീറിന് നീതി നിഷേധിക്കുന്ന നീക്കങ്ങള്‍ക്കെതിരെ പ്രവര്‍ത്തകരുടെ രോഷമിരമ്പി. കള്ളു കുടിയന്‍ കൊലപാതകിയെ തേനും പാലും നല്‍കി വളര്‍ത്താന്‍ ഭരണച്ചുമതലയേല്‍പ്പിക്കാന്‍ നാണമുണ്ടോ അധികാരികളെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാര്‍ചില്‍ ഉയര്‍ന്നുകേട്ടു. പ്രതിഷേധ റാലിയില്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിദ്യാനഗറും കലകട്രേറ്റ് റോഡും തിങ്ങി നിറഞ്ഞു. പ്രതിഷേധ റാലി കലകട്രേറ്റ് പരിസരത്ത് എത്തുമ്പോള്‍ റാലിയുടെ പിന്‍ഭാഗം മാര്‍ചാരംഭിച്ച ഗവ. കോളേജിന്റെ മുമ്പില്‍ തന്നെയായിരുന്നു. ശേഷം ജില്ലാ നേതാക്കള്‍ കലക്ടർക്ക് പരാതി നൽകി.

Keywords: Kasaragod, Kerala, News, Top-Headlines, Protest, Video, District Collector, Protest, Alappuzha, Thiruvananthapuram, Vidya Nagar, SSF, 'Sriram Venkataraman should be removed from Alappuzha Collectorate'; Kerala Muslim Jamaath held Collectorate march.