city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട് റെജിസ്‌ട്രേഷനും ബോധവൽകരണവും നടത്തുന്നു; പരിപാടി ഫെബ്രുവരി 21 മുതൽ 23 വരെ കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ; വിവിധ പദ്ധതികൾക്ക് സബ്‌സിഡി ലഭിക്കും

കാസർകോട്: (www.kasargodvartha.com 18.02.2022) സംസ്ഥാന ഊർജ വകുപ്പിന് കീഴിലുള്ള അനെർട് നടപ്പിലാക്കി വരുന്ന ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട് റെജിസ്‌ട്രേഷനും ബോധവൽകരണവും ഫെബ്രുവരി 21 മുതൽ 23 വരെ കാസർകോട് മുൻസിപൽ ഓഫീസിന് സമീപമുള്ള സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
  
ഗാർഹിക സൗരോർജ പ്ലാന്റുകളുടെ സ്പോട് റെജിസ്‌ട്രേഷനും ബോധവൽകരണവും നടത്തുന്നു; പരിപാടി ഫെബ്രുവരി 21 മുതൽ 23 വരെ കാസർകോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ; വിവിധ പദ്ധതികൾക്ക് സബ്‌സിഡി ലഭിക്കും



സൗര തേജസ് പദ്ധതിയുടെ ഭാഗമായി രണ്ട് കിലോ വാട്സ് മുതൽ 10 കിലോ വാട്സ് ശേഷി വരെ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റുകൾക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. പദ്ധതിയുടെ ക്യാംപയിൻ പാർടണറായ ഊർജമിത്ര കേന്ദ്രങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി റെജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. ഊർജമിത്ര ഉദുമ പഞ്ചായതിൽ ഫെബ്രുവരി 21 നും ബദിയടുക്കയിൽ 22 നും കാറഡുക്കയിൽ 23 നും റെജിസ്‌ട്രേഷൻ നടത്തുന്നു. പദ്ധതി വിശദവിവരങ്ങൾ നേരിട്ട് മനസിലാക്കാനും രജിസ്റ്റർ ചെയ്യാനും ഇഷ്ട്ടമുള്ള ഡെവലപറെ തെരഞ്ഞെടുക്കാനും സ്പോട് റെജിസ്‌ട്രേഷൻ മുഖേനെ അവസരം ലഭിക്കുന്നതാണ്.

എച് ഡി എഫ് സി, എസ് ബി ഐ ബാങ്ക് മുഖേന ലോൺ സൗകര്യം ലഭ്യമാണ്. റെജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ ഇലക്ട്രിസിറ്റി ബിൽ, ആധാർ കാർഡ്, റെജിസ്ട്രേഷൻ ഫീ 1225 രൂപ എന്നിവ സഹിതം സ്പോട് റെജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്. കാർഷിക മേഖലയിൽ സൗരോർജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് 60 ശതമാനം സബ്‌സിഡി ലഭിക്കും. വൈദ്യുതേതര കാർഷിക പമ്പുകൾക്ക് പകരം സൗരോർജ പമ്പ് സ്ഥാപിക്കുന്നതിനും വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ കാർഷിക ആവശ്യത്തിന് സൗരോർജ പമ്പ് സ്ഥാപിക്കുന്നതിന് സബ്‌സിഡി ലഭ്യമാണ്.

നിലവിൽ കാർഷിക കണക്ഷനുള്ള പമ്പുകൾക്ക് കപാസിറ്റി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോർജ പ്ലാന്റുകൾ സബ്സിഡിയിൽ സ്ഥാപിക്കാം. അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് കൊടുത്ത് അധിക വരുമാനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അനെർട് ജില്ലാ ഓഫീസ് -04994 230944, 9188119414, ഊർജമിത്ര ഉദുമ-9446839630 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ ജില്ലാ എൻജിനീയർ കെ മുഹമ്മദ് റാശിദ്, ടെക്നികൽ അസിസ്റ്റൻറ് ഇ പി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.



Keywords:  Kerala, Kasaragod, News, Press Club, Press meet, Video, Registration, Solar Tejas Awareness and Spot Registration from 21st to 23rd February at Kasargod Sandhyaragam Auditorium

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia