മന്ത്രി വാക്കുപാലിച്ചു, ജനറല്‍ ആശുപത്രിയില്‍ ചര്‍മരോഗ വിദഗ്ദയെ നിയമിച്ചു
Jan 23, 2018, 15:25 IST
കാസര്‍കോട്:(www.kasargodvartha.com 23/01/2018) മന്ത്രി വാക്കുപാലിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചര്‍മരോഗ വിദഗ്ദയെ നിയമിച്ചു. മന്തി കെ കെ ശൈലജയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍മ രോഗ വിദഗ്ദയെ നിയമിച്ചത്. സി പി എം ജില്ലാ സമ്മേളനത്തിന് എത്തിയ മന്ത്രി ശൈലജ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കാസര്‍കോട് വാര്‍ത്താ പ്രതിനിധി സുബൈര്‍ പള്ളിക്കാലാണ് ചര്‍മ രോഗ വിദഗ്ദ അടക്കമുള്ള ഡോക്ടര്‍മാരുടെ ഒഴിവുള്ള കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
നേത്രരോഗ വിദഗ്ദന്റെ ഒഴിവും നികത്താനുണ്ട്. എം എല്‍ എ അടക്കം വിവിധ ജനപ്രതിനിധികളും സംഘടനകളും ഏറെ നാളായി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു. മുറവിളിക്കൊടുവിലാണ് പരിഹാരം ഉണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചര്‍മരോഗ വിദഗ്ദ ഡോ. ദീപാ ജോസഫ് ആണ് ചൊവാഴ്ച്ച ചാര്‍ജെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാടു സ്വദേശിയാണ് ഡോ. ദീപാ ജോസഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, General-hospital, Doctor, Health, Minister, MLA, Medical college, Skin specialist appointed in general hospital