പോരായ്മകളെ വിശകലനം ചെയ്തും, മുന്നേറ്റങ്ങളെ രേഖപ്പെടുത്തിയും ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഓഗസ്റ്റ് 17 ന് തുടങ്ങും
Aug 14, 2021, 21:26 IST
കാസർകോട്: (www.kasargodvartha.com 14.08.2021) ലോകശ്രദ്ധ നേടിയ കേരള വികസന മാതൃകയായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് ഓഗസ്റ്റ് 17 മുതൽ തുടക്കം. പോരായ്മകളെ വിശകലനം ചെയ്തും, മുന്നേറ്റങ്ങളെ രേഖപ്പെടുത്തിയുമായിരിക്കും ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർകോട് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും തദ്ദേശ ഭരണസ്ഥാപനങ്ങളും ചേർന്ന് ഓഗസ്റ്റ് 17 മുതലാണ് വിവിധ ചടങ്ങുകളോട് കൂടി ആഘോഷങ്ങൾ സംഘടിപ്പിക്കുക. ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന പരിപാടികൾക്ക് നേതൃത്വം നൽകാൻ സംഘാടക സമിതിക്ക് രൂപം നൽകി.
ചടങ്ങിൽ 1996 മുതൽ ജനകീയാസൂത്രണ പരിപാടികൾക്ക് മേൽനോട്ടം വഹിക്കുന്ന ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ആസൂത്രണ വിദഗ്ധർ, ഉദ്യോഗസ്ഥർ, എന്നിവരെയും ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി സെപ്തംബർ മാസത്തിൽ മറ്റു ജനപ്രതിനിധികളെയും ആദരിക്കും.
25 മിയാവാക്കി വനം നിർമിക്കുകയും, പുതുതായി നിർമിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന ഉദ്‌ഘാടനചടങ്ങ്, സംവാദ പരമ്പര, തുടങ്ങിയ പരിപാടികളും ആഘോഷത്തിൽ ഉണ്ടാവും. ഇതിനായി ജില്ലയിലെ മുഴുവൻ ലൈബ്രറികളുടെ പ്രഭാഷണ പരിപാടി ആവിഷ്കരിക്കുവാൻ തീരുമാനിച്ചു.
2021 ഒക്ടോബർ മാസത്തിൽ പ്രവർത്തക സംഗമം, ജനകീയാസൂത്രണത്തിലൂടെ രൂപം കൊണ്ട മികച്ച മാതൃകകൾ ഉൾപെടുത്തി പ്രദർശനം, ആദ്യ വികസന രേഖ പരിഷ്‌കരണം, ജനകീയാസൂത്രണത്തിന്റെ മാതൃകകൾ, അനുഭവ കുറിപ്പുകൾ, വനിതാ സംഗമങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായിരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, സെക്രടറി പി നന്ദകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ മായ എ എസ് തുടങ്ങിയവരും പങ്കെടുത്തു.

Keywords: Kerala, Kasaragod, News, Pressmeet, Press Club, Video, District-Panchayath, President, Silver Jubilee celebrations will be organized.