പാര്‍ട്ടി സെക്രട്ടറിയുടെ മക്കളുടെ സാമ്പത്തിക ബാധ്യതയ്ക്ക് സംസ്ഥാനം വിലകൊടുക്കേണ്ട സാഹചര്യം: ശോഭ സുരേന്ദ്രന്
Jun 27, 2019, 20:36 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2019) സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വരുത്തുന്ന സാമ്പത്തിക ബാധ്യതയ്ക്ക് സംസ്ഥാനം വിലകൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് പറഞ്ഞു. ബി ജെ പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒരു സ്ത്രീ ജീവനാംശം ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ നീതിനടപ്പാക്കുന്നതിന് പകരം പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിയെ സംരക്ഷിച്ച് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്. ബിനോയി നല്കുന്ന നഷ്ടപരിഹാരതുകയായ കോടികളുടെ ബാധ്യത കേരളത്തിലെ പാവങ്ങളുടെ തലയിലാണോ വന്ന് പതിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസകും, പിണറായിയും തുറന്ന് പറയാന്‍ തയ്യാറാകണം.
പ്രവാസികളെ കൊലപ്പെടുത്തുന്ന ആരാച്ചാര്‍മാരാണ് സിപിഎം ഭരിക്കുന്ന നഗരസഭകളിലുള്ളത്. വ്യവസായങ്ങള്‍ നടത്തി ജീവിക്കാന്‍ സാഹചര്യമില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ്. ഇതാണോ ജനപക്ഷത്ത് നില്‍ക്കുന്നെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് നേടിയത് അയ്യപ്പന് വേണ്ടി വോട്ടുചോദിച്ച് മെയ്യനങ്ങാതെ നേടിയ വിജയമാണ്. ഈശ്വര വിശ്വാസികളുടെ വോട്ട് നേടിയാണ് വിജയിച്ചതെന്ന് തുറന്ന് പറയാന്‍ ഇടതുപക്ഷം തയ്യാറാകണം. അയ്യപ്പനെതിരെ പ്രവര്‍ത്തിച്ചവര്‍ ഓരോരുത്തര്‍ക്കായി മറുപടി കിട്ടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ വരാതിരിക്കാന്‍ ഇടതുവലതു മുന്നണികള്‍ക്കൊപ്പം ചില മുഖ്യധാരാമാധ്യമങ്ങളും എന്‍ ഡി എയെ ക്രൂശിച്ചിട്ടുണ്ട്. താനും അതിന്റെ ഇരയാണെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സെക്രട്ടറി വി കെ സജീവന്, ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കു വൈ സുരേഷ്, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. വി ബാലകൃഷ്ണഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, പി സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, ജനറല്‍ സെക്രട്ടറിമാരായ എ വേലായുദന്‍, പി രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, BJP, Shobha Surendran against CPM
< !- START disable copy paste -->