city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KMCC's water project | ശാർജ കെഎംസിസിയുടെ അഹ്ലാമു ശിഹാബ് ശുദ്ധജല പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച മണിയംപാറയിൽ

കാസർകോട്: (www.kasaragodvartha.com) ശാർജ കെഎംസിസി കാസർകോട് ജില്ല കമിറ്റി പുത്തിഗെ കന്തൽ മണിയംപാറയിൽ നിർമിച്ച അഹ്ലാമു ശിഹാബ് ഗ്രാമീണ ശുദ്ധജല പദ്ധതി മെയ് 30ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശുദ്ധജലത്തിന് വളരെ പ്രയാസപ്പെടുന്ന 50 വീടുകൾക്ക് സ്ഥിരമായി ശുദ്ധജലം ലഭ്യമാക്കും വിധത്തിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ബോർവെൽ, പമ്പ് ഹൗസ്, 18,000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്ന പദ്ധതിയിൽ 50 വീടുകളിലേക്കും അവരുടെ വീട്ട് പടിക്കൽ വെള്ളം ലഭ്യമാക്കും വിധം പൈപ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
               
KMCC's water project | ശാർജ കെഎംസിസിയുടെ അഹ്ലാമു ശിഹാബ് ശുദ്ധജല പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച മണിയംപാറയിൽ

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായാണ് ശിഹാബിൻ്റെ സ്വപ്നങ്ങൾ എന്ന അർഥം വരുന്ന അഹ്ലാമു ശിഹാബ് ചാരിറ്റബിൾ പ്രൊജെക്ട് എന്ന ബൃഹത് പദ്ധതിക്ക് ശാർജ കെഎംസിസി ജില്ലാ കമിറ്റി രൂപം നൽകിയത്. പ്രധാനമായും കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന നിർധനർ താമസിക്കുന്ന മേഖലകളിൽ അതിന് പരിഹാരമായി സ്ഥിരം സംവിധാനമുണ്ടാക്കി നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. സമാന രീതിയിലുള്ള മൂന്നാമത്തെ ഗ്രാമീണ ശുദ്ധ ജല പദ്ധതിയാണിത്. നേരത്തെ ബദിയഡുക്കയിലെ കോട്ട, പള്ളിക്കയിലെ തുണ്ടോളി എന്നിവിടങ്ങളിലാണ് നിർമിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർഥന സദസോടെ പരിപാടിക്ക് തുടക്കമാവും. നാല് മണിക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, യഹ് യ തളങ്കര, കെഎം ഇബ്രാഹിം ഹാജി, ടിഎ മൂസ, എം അബ്ബാസ്, അശ്‌റഫ് എടനീർ, അസീസ് കളത്തൂർ, എ പി ഉമർ തുടങ്ങിയവർ പ്രസംഗിക്കും.



വാർത്താസമ്മേളനത്തിൽ യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അശ്‌റഫ് എടനീർ, ശാർജ കെഎംസിസി ജില്ലാ ജനറൽ സെക്രടറി ഗഫൂർ ബേക്കൽ, എ കെ ആരിഫ്, ആസിഫലി കന്തൽ, ശാഫി ബേവിഞ്ച, മഹ് മൂദ് എരിയാൽ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Conference, Drinking water, KMCC, Inauguration, Video, Sharjah KMCC, Maniyampara, Sharjah KMCC's water project inauguration on Monday at Maniyampara.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia