കാഞ്ഞങ്ങാട്ട് കടലാക്രമണം രൂക്ഷം; തീരദേശം ആശങ്കയില്‍, വീടുകള്‍ ഭീഷണിയില്‍
Jun 11, 2019, 18:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.06.2019) കാഞ്ഞങ്ങാട്ട് കടലാക്രമണം രൂക്ഷമാകുന്നു. ഇതോടെ തീരദേശം ആശങ്കയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുന്നോടിയായി കനത്ത കാറ്റും മഴയും ലഭിച്ചുവരുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമായതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. കരകവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. കടല്‍ ഭിത്തികളും തകര്‍ന്നു തുടങ്ങി.
കാറ്റും മഴയും വീണ്ടും ശക്തമാകുമ്പോള്‍ കടലാക്രമണം രൂക്ഷമാകുമെന്നാണ് തീരദേശത്തുള്ളവര്‍ പറയുന്നത്. പുഞ്ചാവി, കാഞ്ഞങ്ങാട് ബല്ലാ കടപ്പുറം, അജാനൂര്‍ ഭാഗങ്ങളില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നത്. പലയിടത്തും കടല്‍ഭിത്തി ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Kasaragod, Kerala, news, Kanhangad, Top-Headlines, Sea, Sea erosion in Kanhangad
< !- START disable copy paste -->
Keywords: Video, Kasaragod, Kerala, news, Kanhangad, Top-Headlines, Sea, Sea erosion in Kanhangad
< !- START disable copy paste -->