New Movie | ടൊവിനോ തോമസ് പൊലീസ് കഥാപാത്രമായി എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ചിത്രത്തിന് ഷെഡ്യൂള്‍ പാകപ് ആയി
കൊച്ചി: (www.kasargodvartha.com) ടൊവിനോ തോമസ് പൊലീസ് കഥാപാത്രമായി എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിന് ഷെഡ്യൂള്‍ പാകപ് ആയി. ടൊവിനോ തോമസ് - ഡാര്‍വിന്‍ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
സിനിമയുടെ ഷൂടിംഗ് ലൊകേഷനില്‍ നിന്നുള്ള അണിയറപ്രവര്‍ത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉള്‍ക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ഷെഡ്യൂള്‍ പാകപ് വീഡിയോ ടൊവിനോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എസ്‌ഐ ആനന്ദ് നാരായണന്റെ ലുകിലാണ് ടൊവിനോയുള്ളത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവരുടെ നിര്‍മാണത്തില്‍ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'.
Keywords: Kochi, News, Kerala, Cinema, Entertainment, Tovino Thoman, Schedule Pack up, Anveshippin Kandethum, Malayalam Movie, New Movie, Video, Viral, Schedule pack up for Tovino Thomas' ‘Anveshippin Kandethum’.