city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്സവ വേദികളില്‍ സാക്‌സോഫോണിലൂടെ ജനഹൃദയം കവര്‍ന്ന് കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍, ഏറ്റവും കൂടുതല്‍ കച്ചേരി നടത്തിയത് യൂറോപ്പില്‍

കാസര്‍കോട്: (www.kasargodvartha.com 10/03/2018) ഉത്സവ വേദികളില്‍ സാക്‌സോഫോണിലൂടെ ജനഹൃദയം കവര്‍ന്ന് കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ ശ്രദ്ധേയമാകുന്നു. കാസര്‍കോട് കുഡ്‌ലു സ്വദേശി ഉദയനും ഭാര്യ മഞ്ജുഷയുമാണ് ഉത്സവാഘോഷ സ്ഥലങ്ങളില്‍ സാക്‌സോഫോണിലൂടെ ദേവസംഗീതം വായിക്കുന്നത്. കഴിഞ്ഞ ദിവസം നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിനെത്തിയ ഇരുവരും പക്കമേളത്തിന്റെ അകമ്പടിയില്‍ മൂന്നു മണിക്കൂറോളമാണ് ദേവസംഗീതം വായിച്ചത്. യൂറോപ്പിലാണ് ഉദയനും മഞ്ചുഷയും ഏറ്റവും കൂടുതല്‍ കച്ചേരികള്‍ നടത്തിയിട്ടുള്ളത്.

ഉത്സവ വേദികളില്‍ സാക്‌സോഫോണിലൂടെ ജനഹൃദയം കവര്‍ന്ന് കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍, ഏറ്റവും കൂടുതല്‍ കച്ചേരി നടത്തിയത് യൂറോപ്പില്‍

പഞ്ചവാദ്യവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വെഞ്ചാമരവും ആലവട്ടവും മോഡി കൂട്ടുന്ന ഉത്സവങ്ങളില്‍ ഉദയനും ഭാര്യയും സാക്‌സോഫോണിലൂടെ തീര്‍ക്കുന്ന ദേവസംഗീതം വേറിട്ട അനുഭവമായി മാറുന്നു. കുഡ്‌ലുവിലെ ബാന്‍ഡ് മാസ്റ്ററായിരുന്ന പരേതനായ സുരേഷിന്റെ മകന്‍ ഉദയന്‍ കഴിഞ്ഞ 20 വര്‍ഷമായി സാക്‌സോഫോണിസ്റ്റാണ്. സാക്‌സോഫോണില്‍ പാരമ്പര്യമായി കിട്ടിയ കഴിവുകളുമായി ഉദയന്‍ ചുറ്റാത്ത രാജ്യങ്ങളില്ല. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കര്‍ണ്ണാടകയിലും ഉദയനും മഞ്ജുഷയും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി ഒട്ടേറെ പുരസ്‌കാരങ്ങളും ഈ ദമ്പതികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

നേരത്തെ അച്ഛനോടൊപ്പമായിരുന്നു ഉദയന്‍ സാക്‌സോഫോണ്‍ വായിച്ചിരുന്നത്. പിന്നീട് അച്ഛന്റെ മരണശേഷം കച്ചേരിയിലേക്ക് പൂര്‍ണ്ണമായും തിരിഞ്ഞ ഉദയന്‍ വിവാഹശേഷം ഭാര്യ മഞ്ജുഷയെയും കൂടെ കൂട്ടുകയായിരുന്നു. ആദ്യമൊക്കെ ക്ഷേത്രങ്ങളില്‍ ഉദയന്‍ വായിക്കുന്നത് നോക്കിയിരുന്ന മഞ്ജുഷ പിന്നീട് ഉദയനൊപ്പം ചേരുകയായിരുന്നു. പത്തുവര്‍ഷമായി മഞ്ജുഷയും ക്ഷേത്രോത്സവങ്ങളില്‍ സജീവമാണ്.



  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Saxophone, Couple, Saxophonist-couples-to-feed-the-festival 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia