സഅദിയ്യ സനദ് ദാനവും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച തുടങ്ങും; വിവിധ പരിപാടികളിലായി പ്രമുഖർ സംബന്ധിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Dec 1, 2021, 19:19 IST
കാസര്‍കോട്: (www.kasargodvartha.com 01.12.2021) ജാമിഅ: സഅദിയ്യ: അറബിയ്യ: സനദ് ദാനവും താജുല്‍ ഉലമ സയ്യിദ് അബ്ദുർ റഹ്‌മാൻ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങൾ, നൂറുല്‍ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവരുടെ ആണ്ടുനേര്‍ച്ചയും ഡിസംബര്‍ മൂന്നിന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 9:30 ന് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറതിന് സയ്യിദ് ത്വയ്യിബ് അല്‍ബുഖാരി തൃക്കരിപ്പൂരും മൂന്ന് മണിക്ക് നൂറുല്‍ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ മഖ്‌ബറ സിയാറതിന് സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും നേതൃത്വം നൽകും. നാല് മണിക്ക് പതാക ഉയര്‍ത്തല്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നിര്‍വഹിക്കും. 4:30ന് ഖത് മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. 6.30ന് നടക്കുന്ന പ്രകീര്‍ത്തന സദസിൽ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉത്‌ബോധനം നടത്തും.
ശനിയാഴ്ച രാവിലെ ആറ് മണിക്ക് നടക്കുന്ന മുഹ് യുദ്ദീന്‍ റാത്വീബിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. സയ്യിദ് അഹ് മദ് മുഖ്താര്‍ കുമ്പോല്‍ പ്രാർഥന നടത്തും. 9:30 ന് നൂറുല്‍ ഉലമ സ്മാരക ശിലാസ്ഥാപനം നടക്കും. കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കും. മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ സ്മാരക സെന്ററിന്റെ ത്രീഡി ലോഞ്ചിംഗ് നിര്‍വഹിക്കും.
വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, എന്‍ എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, ഹാജി യഹ്‌യ തളങ്കര, എന്‍ എ അബൂബകര്‍ ഹാജി, അബ്ദുല്ലത്വീഫ് ഹാജി ഉപ്പള, പി ബി അഹ്‌മദ് ഹാജി, അബൂബകര്‍ ഹാജി മാണിക്കോത്ത്, മോണു ഹാജി കണച്ചൂര്‍, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്, അശ്‌റഫ് നായന്മാര്‍മൂല, ഖത്വീബ് അബ്ദുല്ല ഹാജി മേല്‍പറമ്പ് എന്നിവര്‍ സംബന്ധിക്കും.
10 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സഅദിയ്യ വൈസ് പ്രസിഡന്റ കെ പി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ദര്‍സ് സേവനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട സഅദിയ്യ ശരീഅത് കോളജ് പ്രിന്‍സിപല്‍ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ക്ക് മമ്പഉല്‍ ഹുദാ സമിതിയുടെ ആദരവ് നല്‍കും. കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശരീഅത് കോളജ് പൂര്‍വ വിദ്യാർഥി ശാഫി സഅദിയെ പരിപാടിയില്‍ പ്രത്യേകം അനുമോദിക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എ കെ എം അശ്‌റഫ്, എം രാജഗോപാലന്‍, യു ടി ഖാദര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി എം കോയ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, കാസര്‍കോട് മുൻസിപൽ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
11:30 ന് നടക്കുന്ന സഅദീ പണ്ഡിത സംഗമം സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പ്രാർഥന നടത്തും. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും. ഒരു മണിക്ക് സ്ഥാന വസ്ത്രം വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ നിര്‍വഹിക്കും. സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്യാവരം പ്രാർഥന നടത്തും.
1:30 ന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡണ്ട് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ 'നാം മുന്നോട്ട്' എന്ന വിഷയത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കും.
പ്രൊഫ. എ കെ ഹമീദ്, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ റശീദ് സൈനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്ലകുട്ടി ബാഖവി, ബശീര്‍ പുളിക്കൂര്‍, അബ്ദുല്ലത്വീഫ് സഅദി ഷിമോഗ പ്രസംഗിക്കും. ഉച്ചക്ക് രണ്ട് മണിക്ക് പൈഗാമ നൂറുല്‍ ഉലമ കോണ്‍ഫറന്‍സ് അബ്ദുല്ലത്വീഫ് സഅദി കൊട്ടിലയുടെ അധ്യക്ഷതയില്‍ ഹസ്രത് ഫാസില്‍ റസ്‌വി കാവല്‍ക്കട്ട ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ട് മുഫീസ് സഅദി മുംബൈ വിഷയാവതരണം നടത്തും.
മൂന്ന് മണിക്ക് നടക്കുന്ന സ്ഥാപന പ്രതിനിധി സംഗമത്തില്‍ സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍ പ്രാർഥന നടത്തും. ടി പി അലിക്കുഞ്ഞി മൗലവി ആമുഖ പ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രഖ്യാപന പ്രസംഗവും നടത്തും. സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി, സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ തുടങ്ങിയവരും വിവിധ സ്ഥാപന പ്രതിനിധികളും സംബന്ധിക്കും
4:30 ന് ഖത്‍മുൽ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ നേതൃത്വം നല്‍കും. അഞ്ച് മണിക്ക് സനദ് ദാന പ്രാർഥന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തും. ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദ ദാനം കുമ്പോല്‍ തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും.
ശരീഅത് കോളജ് പ്രിന്‍സിപൽ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗം നടത്തും. കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ പി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം, കെ കെ ഹുസൈന്‍ ബാഖവി, വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എം വി അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, സി എന്‍ ജഅ്ഫര്‍ എന്നിവര്‍ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, കണ്‍വീനര്‍ എം എ അബ്ദുല്‍ വഹാബ്, മീഡിയ സമിതി ചെയര്‍മാന്‍ സി എല്‍ ഹമീദ് എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Deli, Jamia-Sa-adiya-Arabiya, Programme, Press meet, Top-Headlines, Saadiya Sanad distribution and prayer meeting begin on Friday.
< !- START disable copy paste -->