city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ബാങ്കില്‍ നിന്നും' ഡിസ്‌കൗണ്ട് കാര്‍ഡ് അനുവദിക്കുന്നതിനായി മൊബൈലില്‍ വിളിച്ചു; ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പുതന്നെ വ്യാപാരിയുടെ അരലക്ഷം രൂപ സ്വാഹ, ഐഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം, പിന്നില്‍ നൈജീരിയന്‍ സംഘം?


കാസര്‍കോട്: (www.kasargodvartha.com 09.10.2019) ബാങ്കില്‍ നിന്നും ഡിസ്‌കൗണ്ട് കാര്‍ഡ് അനുവദിക്കുന്നതിനാണെന്ന് പറഞ്ഞ് മൊബൈലിലേക്ക് വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വ്യാപാരിയുടെ അരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മേല്‍പറമ്പിലെ എം സി ജാബിര്‍ സുല്‍ത്താന്റെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. തട്ടിപ്പിനു പിന്നില്‍ നൈജീരിയന്‍ സംഘമാണെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആക്‌സിസ് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് 9115773238 എന്ന നമ്പറില്‍ നിന്നും ജാബിറിന്റെ ഫോണിലേക്ക് കോള്‍ വന്നത്. അഞ്ച് മിനുട്ടോളം ബാങ്കിന്റെ സര്‍വീസിനെയും സേവനത്തെയും കുറിച്ച് വിളിച്ചയാള്‍ ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ ആക്‌സിസ് ബാങ്ക് പുതുതായി ഒരു ഡിസ്‌കൗണ്ട് കാര്‍ഡ് അനുവദിക്കുന്നതായി അറിയിച്ചു. ഇതിനിടയില്‍ ജനനതീയതിയുള്‍പ്പെടെ ജാബിറിന്റെ അക്കൗണ്ടിന്റെ വിശദ വിവരങ്ങള്‍ വിളിച്ചയാള്‍ വിവരിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. മൊബൈലിലേക്ക് ഒരു ഒ ടി പി വന്നിട്ടുണ്ടെന്നും അത് പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘമാണ് തന്നോട് സംസാരിക്കുന്നതെന്ന സംശയം ജനിച്ചത്. ഒ ടി പി ചോദിക്കുന്നത് ബാങ്കിന്റെ നയത്തിന് എതിരല്ലേയെന്ന് ജാബിര്‍ തിരിച്ചുചോദിച്ചു. ഇതിനിടയില്‍ വിളിച്ചയാള്‍ അതുവേണ്ടെന്നും മറ്റും പറഞ്ഞ് സംസാരം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ഫോണ്‍ കട്ട് ചെയ്തതോടെയാണ് അക്കൗണ്ടില്‍ നിന്നും 50,000 രൂപ പിന്‍വലിച്ചതായി ഫോണിലേക്ക് സന്ദേശമെത്തിയത്.

ഇതേ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ എടുക്കുകയും ചെയ്തു. ആക്‌സിസ് ബാങ്കില്‍ നിന്നു തന്നെയാണെന്നും പണം പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതുസംബന്ധിച്ച് ജാബിര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും വിവരങ്ങളെല്ലാം തിരുവനന്തപുരം സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ടെന്നും കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒ ടി പിയില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, എന്നാലും വിശദമായ അന്വേഷണം നടത്തുന്നുണ്ട് പോലീസ് ചീഫ് വ്യക്തമാക്കി.

നൈജീരിയന്‍ സംഘമാണ് ഓണ്‍ലൈന്‍ തട്ടിപ്പിനു പിന്നിലെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ചിലരെ കേരള പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതേസംഘത്തില്‍പെട്ട ആരെങ്കിലുമായിരിക്കാം തട്ടിപ്പിനു പിന്നിലെന്നാണ് കരുതുന്നത്. ഐഫോണിലേക്കുള്ള കോളുകളും സന്ദേശങ്ങളും ഹാക്ക് ചെയ്യപ്പെടാറില്ലെന്നാണ് പൊതുവായ ധാരണ. എന്നാല്‍ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഫോണിലെ എസ് എം എസ് സംവിധാനം ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്തുന്ന പുതിയ രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ബാങ്കുകളില്‍ നിന്നാണെന്ന് പറഞ്ഞ് അപരിചിതരായവരുടെ കോള്‍ വന്നാല്‍ എത്രയും പെട്ടെന്ന് കട്ട് ചെയ്യണമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഒ ടി പിയായി അയക്കുന്ന സന്ദേശം സംഭാഷണം നടന്നു കൊണ്ടിരിക്കെ ഏതെങ്കിലും സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഹാക്ക് ചെയ്യാമെന്നാണ് ഐ ടി വിദഗ്ദ്ധരും സൂചിപ്പിക്കുന്നത്. ഏതായാലും ബാങ്കിന്റെ പേര് പറഞ്ഞ് ആര് വിളിച്ചാലും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

'ബാങ്കില്‍ നിന്നും' ഡിസ്‌കൗണ്ട് കാര്‍ഡ് അനുവദിക്കുന്നതിനായി മൊബൈലില്‍ വിളിച്ചു; ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പുതന്നെ വ്യാപാരിയുടെ അരലക്ഷം രൂപ സ്വാഹ, ഐഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി സംശയം, പിന്നില്‍ നൈജീരിയന്‍ സംഘം?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:   Bank, Cheating, Kasaragod, Kerala, news, Top-Headlines, Rs. 50,000 withdrawn from Merchant's bank account without permission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia