city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Awareness rally | മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും റോഡ് സുരക്ഷയ്ക്കായും ബോധവത്കരണ റാലിയുമായി റോടറി ക്ലബ്; വെള്ളിയാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com) വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ അഞ്ച് റവന്യൂ ജില്ലകള്‍ അടങ്ങുന്ന റോടറി ഡിസ്ട്രിക് 3204ന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്നും കോഴിക്കോട്ടേക്ക് ബോധവല്‍കരണ റാലി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
       
Awareness rally | മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും റോഡ് സുരക്ഷയ്ക്കായും ബോധവത്കരണ റാലിയുമായി റോടറി ക്ലബ്; വെള്ളിയാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും

വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യും. റോടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിവി പ്രമോദ് നായനാര്‍ മുഖ്യാതിഥിയായിരിക്കും. മലയോര ഹൈവേയിലൂടെയും തീരദേശ ഹൈവേയിലൂടെയും രണ്ടുറാലികള്‍ രണ്ടുദിവസങ്ങളിലായി അഞ്ച് റവന്യൂ ജില്ലകളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരം കോഴിക്കോട് സമാപിക്കും.
         
Awareness rally | മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും റോഡ് സുരക്ഷയ്ക്കായും ബോധവത്കരണ റാലിയുമായി റോടറി ക്ലബ്; വെള്ളിയാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും

തീരദേശ ഹൈവേ റാലി റോടറി ഡിസ്ട്രിക്ട് കോഡിനേറ്ററും നീലേശ്വരം ക്ലബംഗവുമായ മോഹന്‍ദാസ് മേനോനും മലയോര ഹൈവേ റാലി റോടറി കബനിവാലി മാനന്തവാടി അംഗം ബിജോഷ് മാനുവലും നയിക്കും. 52 ഓളം ക്ലബുകളുടെ സ്വീകരണകേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മോടോര്‍ വാഹന വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ബോധവല്‍കരണ ക്ലാസുകള്‍ നടത്തുന്നതിന് റാലിയില്‍ പങ്കെടുക്കും. കോഴിക്കോട് നടക്കുന്ന സമാപന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.


വാര്‍ത്താസമ്മേളനത്തില്‍ റോപ് ചെയര്‍മാന്‍ എംകെ രാധാകൃഷ്ണന്‍, മോഹന്‍ദാസ് മേനോന്‍, എംടി ദിനേശ്, വിചിന്ത് രാമകൃഷ്ണന്‍, പി വി സുജിത് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press Meet, Drugs, Rrally, Rotary-Club, Rotary Club will hold awareness rally against drug use and road safety.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia