പടന്നക്കാട് തീര്‍ത്ഥങ്കര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു
Jan 14, 2020, 14:07 IST
കാഞ്ഞങ്ങാട്: (www.kasaragodvartha.com 14.01.2020) പടന്നക്കാട് തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പൂജാരി ക്ഷേത്രനട അടച്ച് പോയതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
ശ്രീകോവിലിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ 18 പവനും, ഓഫീസില്‍ സൂക്ഷിച്ച 25,000 രൂപയും ഭണ്ഡാരത്തിലെ പണവുമാണ് മോഷണം പോയത്. ക്ഷേത്ര ഭാരവാഹി രാമന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. 4,70,000 രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. കാസര്‍കോട് നിന്ന് ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമല്ല, സ്ഥിരം അമ്പല കള്ളന്മാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, news, kasaragod, Robbery, Temple, Robbery in temple at Padannakkad < !- START disable copy paste -->