ക്ഷേത്രത്തില്‍ കവര്‍ച്ച; വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ ഒരു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളുമായി കടന്നുകളഞ്ഞു, സി സി ടി വി ക്യാമറകള്‍ മറച്ച നിലയില്‍
Mar 22, 2019, 12:08 IST
കുമ്പള: (www.kasargodvartha.com 22.03.2019) കുമ്പളയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ ഒരു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളുമായി കടന്നുകളഞ്ഞു. കുമ്പള ഗോപാലകൃഷണ ക്ഷേത്രത്തിന്റെ സമീപത്തെ വീരവിട്ടല ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗണപതിയുടെ വെള്ളി പ്രഭാബലി, വെള്ളി പീഡം, വെള്ളിയുടെ എലി, രുദ്രാക്ഷിമാല എന്നിവയാണ് കവര്‍ന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന എട്ട് സി സി ടി വി ക്യാമറകളില്‍ രണ്ടെണ്ണത്തില്‍ പ്ലാസ്റ്റിക്ക് കവറും തുണിയുംകൊണ്ട് മറച്ച നിലയിലാണ്. മറ്റു ക്യാമറകളില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. രണ്ടംഗ സംഘം മുഖംമൂടി ധരിച്ചാണ് ക്ഷേത്രത്തിനകത്തു കടന്നത്. ചില സ്ഥലങ്ങള്‍ ഇവര്‍ നിരീക്ഷിക്കുന്നതും സി സി ടി വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്തോ ശബ്ദം കേട്ടപ്പോള്‍ പ്രതികള്‍ ക്ഷേത്രത്തിന്റെ മതില്‍ ചാടിക്കടന്ന് റെയില്‍വേ ട്രാക്കിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Robbery, Crime, Kumbala, Temple, Robbery in Temple at Kumbala
< !- START disable copy paste -->