പള്ളിമുറ്റത്തുനിന്നും ഭണ്ഡാരം കവര്‍ന്ന മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി
Jun 14, 2019, 17:12 IST
മേല്‍പറമ്പ്: (www.kasargodvartha.com 14.06.2019) പള്ളിമുറ്റത്തുനിന്നും ഭണ്ഡാരം കവര്‍ന്ന മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി. മേല്‍പറമ്പ് കട്ടക്കാല്‍ റിയാദലി മസ്ജിദിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.10 മണിയോടെയാണ് സംഭവം. പ്രഭാതനിസ്‌കാരത്തിന് പള്ളിയിലെത്തിയവരാണ് ഭണ്ഡാരപ്പെട്ടി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.
പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്. തെക്കില്‍ സ്വദേശിയായ യുവാവാണ് ഭണ്ഡാരം എടുത്തുകൊണ്ടുപോയതെന്ന് വ്യക്തമായതായി ജമാഅത്ത് ഭാരവാഹികള്‍ സൂചിപ്പിച്ചു. ഇയാള്‍ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്നാണ് സൂചന. അത് കൊണ്ടുതന്നെ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കേസ് വേണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഭണ്ഡാരപ്പെട്ടി കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ചതായി പിന്നീട് കണ്ടെത്തി.

Keywords: Kerala, kasaragod, news, Melparamba, Robbery, Masjid, Robbery in Masjid, Youth trapped in CCTV