മദ്യപിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പോക്കറ്റില്‍ നിന്നും പണവും മൊബൈലും കവര്‍ച്ച ചെയ്യുന്ന സംഘം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് താവളമാക്കുന്നു
Aug 15, 2018, 22:45 IST
കാസര്‍കോട്: (www.kasargodvartha.com 15.08.2018) മദ്യപിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പോക്കറ്റില്‍ നിന്നും പണവും മൊബൈലും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്യുന്ന സംഘം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് താവളമാക്കുന്നതായി പരാതിയുയരുന്നു. വിവിധ സ്ഥലങ്ങളില്‍ ജോലി കഴിഞ്ഞ് കാസര്‍കോട്ടെ ബാറുകളില്‍ നിന്നും മദ്യപിച്ച് താമസസ്ഥലത്തേക്കും മറ്റും പോകാന്‍ ബസ് സ്റ്റാന്‍ഡുകളിലെത്തുന്നവരില്‍ നിന്നാണ് വില പിടിപ്പുള്ള സാധനങ്ങളും പണവും കവര്‍ച്ച ചെയ്യുന്നത്.
മദ്യപിച്ച് സീറ്റിലിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സമീപം വന്നിരിക്കുകയും അര്‍ദ്ധബോധാവസ്ഥയിലുള്ളവരുടെ പോക്കറ്റില്‍ നിന്നും ബലം പ്രയോഗിച്ച് പണവും മൊബൈലും മറ്റും കവരുന്നതാണ് ഇവരുടെ രീതി. ബുധനാഴ്ച ഉച്ചയ്ക്ക് സമാനമായ ഒരു സംഭവം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറി. നില്‍ക്കാന്‍ പോലും സാധിക്കാത്ത ഒരു അന്യ സംസ്ഥാന തൊഴിലാളി സീറ്റിലിരിക്കുമ്പോള്‍ അതിനടുത്തിരുന്ന ഒരാള്‍ യുവാവില്‍ നിന്നും മൊബൈലും പണവും പിടിച്ചുപറിക്കുകയായിരുന്നു. മദ്യലഹരിയിലായതിനാല്‍ ഇയാള്‍ക്ക് ഇത് ചെറുക്കാന്‍ കഴിഞ്ഞില്ല.
അന്യസംസ്ഥാന തൊഴിലാളികള്‍ പലപ്പോഴും പിടിച്ചുപറിക്കിരയായാല്‍ പോലീസില്‍ പരാതി നല്‍കാറില്ലെന്നതാണ് കവര്‍ച്ചാ സംഘത്തിന് സഹായകമാകുന്നത്. ഇത്തരം തട്ടിപ്പിന്റെ വീഡിയോ കാസര്‍കോട് വാര്‍ത്തയ്ക്ക് ലഭിച്ചു. വീഡിയോ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Video, News, Robbery, KSRTC Bus Stand, Robbery in KSRTC Bus stand; Watch Video < !- START disable copy paste -->