ഇവനോ മനുഷ്യത്വമുള്ള കള്ളന്‍? ബസില്‍ നിന്നും പോക്കറ്റടിച്ച പഴ്‌സിലെ പണം മാത്രം എടുത്ത് എ ടി എം കാര്‍ഡുകളടക്കമുള്ള രേഖകള്‍ പോസ്റ്റിലൂടെ അയച്ചുകൊടുത്ത് കള്ളന്റെ മഹാമനസ്‌കത
May 6, 2019, 10:32 IST
കോഴിക്കോട്: (www.kasargodvartha.com 06.05.2019) ബസില്‍ നിന്നും പോക്കറ്റടിച്ച പഴ്‌സിലെ പണം മാത്രം എടുത്ത് എ ടി എം കാര്‍ഡുകളടക്കമുള്ള രേഖകള്‍ പോസ്റ്റിലൂടെ അയച്ചുകൊടുത്ത് കള്ളന്റെ മഹാമനസ്‌കത. കണ്ണൂര്‍ ചൊക്ലി സ്വദേശി പുനത്തില്‍ ഇസ്മാഈലിന്റെ നഷ്ടപ്പെട്ട രേഖകളാണ് പോസ്റ്റ് വഴി തിരിച്ചുകിട്ടിയത്. കഴിഞ്ഞ ദിവസം സിവില്‍ സ്റ്റേഷനും പുതിയ ബസ് സ്റ്റാന്‍ഡിനുമിടയില്‍ ബസ് യാത്രക്കിടെയാണ് ഇസ്മാഈലിന്റെ പഴ്‌സ് പോക്കറ്റടിച്ചത്.
പഴ്‌സിലുണ്ടായിരുന്ന 16,800 രൂപയും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് എ ടി എം കാര്‍ഡുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇതിനിടെയാണ് പണം മാത്രമെടുത്ത ശേഷം കള്ളന്‍ രേഖകള്‍ തപാല്‍പെട്ടിയിലിട്ടത്. ഇതു ലഭിച്ച തപാല്‍വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ഇസ്മാഈലിന്റെ വിലാസത്തിലേക്ക് അയച്ചുനല്‍കുകയായിരുന്നു. പണം നഷ്ടപ്പെട്ടെങ്കിലും രേഖകള്‍ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇസ്മാഈല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, news, Kozhikode, Top-Headlines, Robbery, ATM, Robber sends back ATM cards to owner
< !- START disable copy paste -->
Keywords: Kerala, news, news, Kozhikode, Top-Headlines, Robbery, ATM, Robber sends back ATM cards to owner
< !- START disable copy paste -->