കാസർകോട് സെർവീസ് സഹകരണ ബാങ്കിന് അത്യാധുനിക രീതിയിൽ നവീകരിച്ച ആസ്ഥാന മന്ദിരം; 22 ന് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും
Feb 20, 2021, 17:42 IST
കാസർകോട്: (www.kasargodvartha.com 20.02.2021) സെർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം കെട്ടിടം ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
1981 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച ബാങ്ക് കഴിഞ്ഞ 39 വർഷമായി മികച്ച സേവനമാണ് കാഴ്ചവെക്കുന്നതെന്നും കാസർകോട് താലൂക്കിലെ ആദ്യ ക്ലാസ് 1 സൂപെർ ഗ്രേഡ് ബാങ്കായി ഉയർന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ ആദ്യ ഐഎസ്‌ഒ 9001-2015 അംഗീകാരം ലഭിച്ച ബാങ്കായി മാറി, തായലങ്ങാടി, വിദ്യാനഗര്‍, അഡ്‌ക്കത് ബയല്‍, പഴയ ബസ് സ്റ്റാൻഡിലെ പ്രഭാത സയാഹ്ന ശാഖ, നെല്ലിക്കുന്ന് കടപ്പുറം എന്നീ ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നു, ഇതിൽ വിദ്യാനഗര്‍, അഡ്‌കത്ത്‌ബയല്‍ ബ്രാഞ്ചുകൾ സ്വന്തം കെട്ടിടത്തിടത്തിലാണ് പ്രവർത്തിക്കുന്നത്, പൂര്‍ണ്ണമായും കമ്പ്യൂടർ വല്‍ക്കരിക്കുകയും കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ആധുനിക ബാങ്കിംഗ് ഇടപാടുകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു, എസ് എം എസ് ബാങ്കിംഗ്, ആര്‍ ടി ജി എസ്, നെഫ്‌റ്റ്, മൊബൈല്‍ ബാങ്കിംഗ് എന്നീ സൗകര്യങ്ങളും വെസ്റ്റേണ്‍ യൂണീയന്‍ മണി ട്രാന്‍സ്‌ഫര്‍ സൗകര്യവും ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.
സ്വര്‍ണ പണയ വായ്‌പ, സ്വത്ത് പണയ വായ്‌പ, വാഹന വായ്‌പ, ഭവന വായ്‌പ, ബിസിനസ് വായ്‌പ, ജീവനക്കാര്‍ക്കുള്ള വായ്‌പ, കുടുംബശ്രീ വായ്‌പ എന്നിവയടക്കം ബാങ്ക് ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല കാര്‍ഷികവും കാര്‍ഷികേതരവുമായ വായ്‌പകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കി വരുന്നു, നിക്ഷേപങ്ങള്‍ക്ക് പരമാവധി പലിശ നിരക്ക് നല്‍കി വിവിധ തരം നിക്ഷേപങ്ങളും സ്വീകരിക്കുന്നു, ഗവണ്മെന്റ് ഗ്യാരണ്ടിയുമുണ്ടെന്നും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
കാരുണ്യ മേഖലയിലും ബാങ്കിന്റെ കൈത്താങ്ങുണ്ട്, മാരക രോഗം ബാധിച്ച മെമ്പര്‍മാര്‍ക്ക് പൊതുനന്മാഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുന്നു, എസ് എസ് എല്‍ സി , +2 വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ് നൽകുന്നു, സാമൂഹ്യ പെൻഷനുകൾ വീട്ടിലെത്തിച്ചു നൽകുന്നു, വിലക്കയറ്റം നിയന്ത്രിക്കാൻ ഉത്സവ ചന്തകൾ സംഘടിപ്പിക്കുന്നു, പ്രളയ കോവിഡ് സമയങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടിയോളം രൂപ സാമ്പത്തിക സഹായം നല്‍കി, കോവിഡ് പ്രതിസന്ധികാലത്ത് ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി, പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി ടിവി യും കമ്പ്യൂടറും നൽകി, കോവിഡ് കാലത്ത് പലിശ രഹിത വായ്‌പ നല്‍കി, വിദ്യാനഗര്‍ കേന്ദ്രീകരിച്ച് പച്ചക്കറി കട ആരംഭിച്ചെന്നും ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി എം മുനീർ, പി കരുണാകരൻ, എം വി ബാലകൃഷ്ണൻ, അഡ്വ. സി എച് കുഞ്ഞമ്പു, ഷാജൻ എ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡണ്ട് എസ് ജെ പ്രസാദ്, വൈസ് പ്രസിഡണ്ട് പി ദാമോദരന്‍, സെക്രടറി എം സുമതി, ഡയറക്ടര്‍മാര്‍ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Co-operation-bank, Bank, LDF, Inauguration, Press meet, Top-Headlines, Renovated new headquarters building for Kasargod Service Co-operative Bank; EP Jayarajan will inaugurate on the 22nd.
< !- START disable copy paste -->