റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; കേസിലെ പ്രതിയുടെ വീടിന് മുന്നിൽ കുടുംബത്തിൻ്റെ കുത്തിയിരിപ്പ് സമരം
Jul 26, 2021, 19:47 IST
കാസർകോട്: (www.kasargodvartha.com 26.07.2021) റിയൽ എസ്റ്റേറ്റ് തട്ടിപ്പുകേസിലെ പ്രതിയുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി കുടുംബം. തട്ടിപ്പ് കേസിലെ രണ്ട് പ്രതികളിലൊരാളായ സത്താറിന്റെ വീടിന്റെ മുൻപിലാണ് കുടുംബം സമരം ചെയ്യുന്നത്.
സത്താർ, നൗശാദ് എന്നിവർക്കാണ് പണം നൽകിയത്. സത്താർ മുഖേനയാണ് പണം നൽകിയതെന്നാണ് കുടുംബം പറയുന്നത്. മൂന്ന് ദിവസമായി സമരം തുടങ്ങിയിട്ടെന്നും, പണം തിരികെ ലഭിക്കുന്നവരെ സമരവുമായി മുന്നോട്ട് പോവുമെന്നും കുടുംബം പറഞ്ഞു.
ഏജൻ്റുമാർ മുഖേന ലക്ഷങ്ങൾ അഡ്വൻസ് വാങ്ങുകയും എഗ്രിമെൻ്റ് ആവശ്യപ്പെട്ടാൽ ലോക്ഡൗണാണ് അത് കഴിഞ്ഞ ഉടനെ എഗ്രിമെൻ്റോ, ആധാരമെഴുത്തോ എന്ത് വേണമെങ്കിലും ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഘട്ടം ഘട്ടമായി വീടിന് പറഞ്ഞുറപ്പിച്ച തുകയുടെ 75 ശതമാനം വരെ ഒരോ കാരണങ്ങൾ പറഞ്ഞ് കൈക്കലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം കുടുംബത്തോട് വാങ്ങിയ പണം തിരികെ നൽകിയെന്നാണ് സത്താർ കാസർകോട് വാർത്തയോട് പറഞ്ഞത്.
Keywords: Kerala, News, Kasaragod, Naimaramoola, Top-Headlines, Fraud, Case, Police, Accuse, House, Protest, Family, Real estate fraud; Family protests in front of the house of the accused.
< !- START disable copy paste -->