city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; ബീഫാത്വിമ സമരം നിർത്തി; നിയമപോരാട്ടം തുടരുമെന്ന് അറിയിപ്പ്; 'ധാരണയിൽ വീടും സ്ഥലവും റെജിസ്ട്രേഷൻ ചെയ്ത് കിട്ടി'

കാസർകോട്: (www.kasaragodvartha.com 07.12.2021) വീടും സ്ഥലവും നൽകാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ സത്താറിനെതിരെ നടത്തിവന്നിരുന്ന സമരം നിർത്തി വെച്ചതായും, ഇയാൾക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും ആലംപാടി ബാഫഖി നഗറിലെ ബീഫാത്വിമ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  
റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; ബീഫാത്വിമ സമരം നിർത്തി; നിയമപോരാട്ടം തുടരുമെന്ന് അറിയിപ്പ്; 'ധാരണയിൽ വീടും സ്ഥലവും റെജിസ്ട്രേഷൻ ചെയ്ത് കിട്ടി'



സ്ഥലത്തിന്റെ ഉടമ അറിയാതെയാണ് സത്താർ വീട് തരാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചത്. സംഭവത്തിൽ സത്താറിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയും ഉണ്ടായി. എന്നാൽ മറ്റൊരാളുടെ സ്ഥലത്തിന്റെ രേഖയും അതിലുള്ള വീടും 28 ലക്ഷം രൂപ വില നിശ്ചയിച്ചു തനിക്ക് വിൽപന നടത്തി 20 ലക്ഷം രൂപ സത്താർ കൈപറ്റിയെങ്കിലും ഈ സംഖ്യ ഇതുവരെ തിരികെ നൽകിയിട്ടില്ല. ഇത് ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ടുപോകുമെന്നും ബാഫാത്വിമ അറിയിച്ചു.

വീടിൻറെയും പറമ്പിന്റെയും യഥാർഥ ഉടമയായ നഫീസക്ക് ഇവരുടെ ബന്ധുവായ നൗശാദ് മുഖേന നൽകുന്നതിന് സത്താർ കൊടുക്കാനുള്ള 20 ലക്ഷം രൂപ കോടതി വിധി വരുന്നത് വരെ സമയം അനുവദിക്കാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടർന്ന് വീടും സ്ഥലവും റെജിസ്ട്രേഷൻ ചെയ്ത് കിട്ടിയതായും സ്ഥല ഉടമയ്ക്ക് കൊടുക്കാനുള്ള പണത്തിന് താൻ എഗ്രിമെന്റും ചെകും നൽകിയിട്ടുണ്ടെന്നും ബീഫാത്വിമ കൂട്ടിച്ചേർത്തു. നീതി ലഭ്യമാക്കുന്നതിന് സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതായും അവർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ പിഡിപി സംസ്ഥാന സെക്രടറിയും ആക്ഷൻ കമിറ്റി ചെയർമാനുമായ സുബൈർ പടുപ്പ്, ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, തസ്‌നി മുഹമ്മദ് ശമീർ എന്നിവരും സംബന്ധിച്ചു.




Keywords:  Kasaragod, Kerala, News, Top-Headlines, Strike, Land, Land-issue, House, Alampady, Press meet, Video, PDP, Secretary, Committee, Real estate fraud; Beefathima stopped strike.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia