സിറ്റിംഗ് എംപിയുടെ വാക്കുകള്‍ തന്നെ മോദി ഭരണത്തിനുള്ള അംഗീകാരം: രവീശതന്ത്രി കുണ്ടാര്‍
Mar 25, 2019, 22:26 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2019) നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷമാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയം നോക്കാതെ അനുവദിച്ചതെന്ന പി കരുണാകരന്‍ എം പിയുടെ വാക്കുകള്‍ എന്‍ ഡി എ സര്‍ക്കാറിനുള്ള ഏറ്റവും വലിയ അംഗീകാരമാണെന്ന് സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന് രാഷ്ട്രീയമില്ലായെന്ന മോദി സര്‍ക്കാറിന്റെ നയത്തിന് ലോകം മുഴുവന്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ മുന്നേറ്റം ജില്ലയ്ക്കും സ്വീകാര്യമയതിനാല്‍ എന്‍ഡിഎക്കുള്ള ജന പിന്തുണ വര്‍ദ്ധിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസി സമൂഹത്തോട് ചെയ്ത വഞ്ചനയും, ഇവിടത്തെ ഭൂമിശാസ്ത്രമറിയാത്ത യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമാണ് മത്സര രംഗത്തുള്ളതെന്നതിനാല്‍ തന്നെ എന്‍ഡിഎ കൂടുതല്‍ ജനകീയമാവുകയാണ്. വോട്ടഭ്യര്‍ത്ഥനയുമായി സമൂഹത്തിലേക്കിറങ്ങുമ്പോള്‍ ലഭ്യമാകുന്ന ജനങ്ങളുടെ ആവേശം ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് മത്സരം. കേന്ദ്ര സര്‍ക്കാറിന്റെ വികസനം തിരിച്ചറിഞ്ഞ ജനങ്ങള്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നു.
എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍, മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത തുടങ്ങി വര്‍ഷങ്ങളായുള്ള കാസര്‍കോടന്‍ ജനതയുടെ മുറവിളിക്ക് പരിഹാരമുണ്ടാക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ വ്യക്തമാക്കി.
ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റും എന്‍ ഡി എ കണ്‍വീനറുമായ ഗണേഷ് പാറക്കട്ട, ബി ജെ പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി, കാസര്‍കോട് പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി പത്മേഷ്, മുന്‍ പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Raveesha Thanthri Kundar in Media for the People program, Kasaragod, news, BJP, election. < !- START disable copy paste -->