city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajmohan Unnithan | കനത്ത മഞ്ഞുവീഴ്ചയിലും ആവേശം ചോരാതെ ഭാരത് ജോഡോ യാത്രയുടെ സമാപനം; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി; വീഡിയോ

ശ്രീനഗർ: (www.kasargodvartha.com) കനത്ത മഞ്ഞുവീഴ്ചയിലും ആവേശം ചോരാതെ ഭാരത് ജോഡോ യാത്രയുടെ സമാപനം. പ്രതികൂല കാലാവസ്ഥയിലും കോൺഗ്രസ് നടത്തിയ മുന്നേറ്റം വിവരിച്ച് കൊണ്ട് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ, രാഹുൽ ഗാന്ധിയുടെ ത്യാഗപൂർണമായ യാത്രയെ പ്രശംസിച്ചു. നിമിഷ നേരം കൊണ്ട് റോഡിൽ നിർത്തിയിട്ട കാറുകൾ പോലും മഞ്ഞുവീഴ്ചയിൽ പൂണ്ടുപോകുന്ന സാഹചര്യത്തിൽ നടന്ന യാത്രാസമാപനം പ്രത്യേക അനുഭവം തന്നെയാണെന്ന് ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Rajmohan Unnithan | കനത്ത മഞ്ഞുവീഴ്ചയിലും ആവേശം ചോരാതെ ഭാരത് ജോഡോ യാത്രയുടെ സമാപനം; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി; വീഡിയോ

ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ക്രികറ്റ് സ്റ്റേഡിയത്തിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ചുകൊണ്ട് കോൺഗ്രസ് മെഗാ റാലി സംഘടിപ്പിച്ചത്. പ്രതിപക്ഷ നിരയിലെ ചുരുക്കം ചില രാഷ്ട്രീയ പാർടികൾ ഒഴികെ മറ്റുമുഴുവൻ കക്ഷികളുടെയും നേതാക്കളും സമാപന പരിപാടിയിൽ സംബന്ധിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും പീപിൾസ് ഡെമോക്രാറ്റിക് പാർടിയിലെ മെഹബൂബ മുഫ്തിയും അടക്കമുള്ളവരാണ് ഭാരത് ജോഡോ യാത്രയുടെ ചടങ്ങിൽ മുഖ്യമായും സംസാരിച്ചത്.

  

ഒമ്പത് വർഷം നീണ്ട നരേന്ദ്ര മോഡി ഗവണ്മെന്റിന്റെ ഭിന്നിപ്പിച്ച് കൊണ്ടുള്ള ദുർഭരണത്തിനെതിരെയുള്ള മുന്നേറ്റമാണ് ഭാരത് ജോഡോ യാത്രയെന്നും ഈ യാത്രയോടെ മതേതര ജനാധിപത്യ കൂട്ടായ്മ രൂപപ്പെടുമെന്നും ഇതിൽ നിന്നും മാറിനിൽക്കുന്നവരെല്ലാം നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്താൻ സഹായം ചെയ്ത് കൊടുക്കുന്നവരാണെന്നും ഉണ്ണിത്താൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. യാത്രയുടെ സമാപനം അവസാനിച്ചാലുടൻ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും വീടുകളിലേക്ക് പ്രചാരണവുമായി ചെല്ലുമെന്നും കോൺഗ്രസിന്റെ ജനവിശ്വാസം വീണ്ടടുക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

Rajmohan Unnithan | കനത്ത മഞ്ഞുവീഴ്ചയിലും ആവേശം ചോരാതെ ഭാരത് ജോഡോ യാത്രയുടെ സമാപനം; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി; വീഡിയോ

Keywords:  Latest-News, Top-Headlines, Kasaragod, MP, Rajmohan Unnithan, Rahul_Gandhi, Rally, Programme, Video, Social-Media, Rajmohan Unnithan's Video About Rahul Gandhi’s Bharat Jodo Yatra.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia