city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉണ്ണിത്താന്‍ കൊല്ലം വിട്ട് തനി കാസ്രോട്ടാരനായി മാറുന്നു; അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങും

കാസര്‍കോട്: (www.kvartha.com 01.01.2020) ഉണ്ണിത്താന്‍ കൊല്ലം വിട്ട് തനി കാസര്‍കോട്ടുകാരനായി മാറുന്നു. അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങി ഇനിയുള്ള കാലം കാസര്‍കോട്ടുകാരുടെ കൂടെ ജീവിക്കുമെന്നതാണ് പുതുവത്സര പ്രതിജ്ഞ എന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കൊല്ലം അയച്ചിലില്‍ തന്റെ പേരിലുള്ള തറവാട് വീടും സ്ഥലവും വില്‍പന നടത്തിയ ശേഷമായിരിക്കും കാസര്‍കോട്ട് സ്ഥലവും വീടും വാങ്ങുക. കൊല്ലം ശിവഗിരി തീര്‍ത്ഥാടന പരിപാടിയിലാണ് ഇപ്പോള്‍ ഉള്ളതെന്നും കാസര്‍കോട്ട് എത്തിയ ശേഷം സ്ഥലവും വീടും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായതോടെ തിരുവനന്തപുരം പൂജപ്പുരയിലായിരുന്നു കുടുംബ സമേതം താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ, വിജയിച്ചാല്‍ തനി കാസര്‍കോട്ടുകാരനായി മാറുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. 

50 വര്‍ഷം പൊതുപ്രവര്‍ത്തനം നടത്തിയിട്ടും ഒന്നുമല്ലാതിരുന്ന തന്നെ എന്തെങ്കിലും ആക്കിയത് കാസര്‍കോട്ടുകാരണെന്നും ഇവിടത്തെ ജനങ്ങളില്‍ ഒരുവനായി ഇനിയുള്ള കാലം തുടരുമെന്നും ഉണ്ണിത്താന്‍ അറിയിച്ചു.

 ഉണ്ണിത്താന്‍ കൊല്ലം വിട്ട് തനി കാസ്രോട്ടാരനായി മാറുന്നു; അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങും


 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, Rajmohan Unnithan, MP, House, kasaragod, Kollam, Rajmohan Unnithan MP Changing his home from Kollam to Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia