ട്രെയിനിന്റെ വാതില്‍പടിയിലോ മുന്നിലോ സെല്‍ഫിയെടുക്കുന്നവര്‍ സൂക്ഷിക്കണം; അപരിചിതരില്‍ നിന്നും ഭക്ഷണ പാനീയങ്ങള്‍ വാങ്ങിക്കഴിക്കഴിച്ചാല്‍ പലതും നഷ്ടപ്പെടാം, മുന്നറിയിപ്പുമായി റെയില്‍വേ സുരക്ഷാ സേന
Sep 28, 2019, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2019) ട്രെയിനില്‍ യാത്ര ചെയ്ത സ്ത്രീകള്‍ക്ക് പൂക്കളും മധുരവും നല്‍കി ആര്‍ പി എഫ് നടത്തിയ വേറിട്ട ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. അപരിചിതരായ യാത്രക്കാരില്‍ നിന്നും ഭക്ഷണ പാനീയങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പൂക്കളും മധുരവും ബോധവത്കരണ കാര്‍ഡും നല്‍കിയത്. കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് ആര്‍ പി എഫിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി ട്രെയിന്‍ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണം നടത്തിയത്.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റുമാണ് ബോധവത്കരണ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിലപിടിപ്പുള്ള വസ്തുക്കള്‍ മയക്കുപാനീയങ്ങള്‍ നല്‍കി കവര്‍ച്ച ചെയ്തു കൊണ്ടുപോകുന്നത് പതിവായി മാറിയതോടെയാണ് ബോധവത്കരണം ആരംഭിച്ചത്. വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുന്നതും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സ്വച്ഛ് ഭാരത് സന്ദേശത്തിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്.
ട്രെയിനില്‍ സെല്‍ഫി മൂലം ഉണ്ടാകുന്ന അപകടങ്ങളും റെയില്‍വേട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ അത് അശ്രദ്ധമൂലം നിരവധി ജീവനുകള്‍ പൊലിയുന്നതും ട്രെയിന്‍ യാത്രക്കാര്‍ക്കായി ആര്‍ പി എഫ് ആരംഭിച്ചിട്ടുള്ള 182 ടോള്‍ ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതും വനിതാ യാത്രക്കാരെ ബോധ്യപ്പെടുത്തി. ആര്‍ പി എഫ് സേനയുടെ 34-ാം റൈസിംഗ് ഡേയുടെ ഭാഗമായി പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ പി വിജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി വി അനില്‍ കുമാര്‍ എന്നിവര്‍ ബോധവത്കരണത്തിന് നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സേനാംഗങ്ങള്‍ രക്തദാനം, മരം നടല്‍, സ്ത്രീ സുരക്ഷാ സെമിനാര്‍, സ്വച്ഛ് ഭാരത് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video, Kasaragod, Kerala, news, Train, Railway, Top-Headlines, Railway Protection force awareness conducted
< !- START disable copy paste -->