അനധികൃത മണൽ കേന്ദ്രത്തിൽ റെയിഡ്; 6 തോണികൾ പിടികൂടി
Aug 23, 2021, 16:42 IST
കാസർകോട്: (www.kasargodvartha.com 23.08.2021) അനധികൃത മണൽ കേന്ദ്രത്തിൽ നടത്തിയ റെയിഡിൽ ആറ് തോണികൾ പിടികൂടി. മൊഗ്രാൽ പുഴയിൽ നിന്നാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെയും കാസർകോട് ഇൻസ്‌പെക്ടർ അജിത്തിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം തോണികൾ പിടികൂടിയത്.
മണൽ കടത്തുന്നതിനിടെ പൊലീസ് വേറൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസിന്റെ നീക്കം മനസിലാക്കാൻ നിരവധി ഇൻഫോർമർമാരെ ഏർപെടുത്തിയാണ് അനധികൃമായി മണൽ കടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംഘത്തിൽ ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, ഓസ്റ്റിൻ തമ്പി, സുഭാഷ് , കാസർകോട് സ്റ്റേഷനിലെ രാഹുൽ എന്നിവർ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Raid, Investigation, Police, Top-Headlines, Video, Special-squad, Sand mafia, Raid on illegal sand mining center.
< !- START disable copy paste -->