city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജുകളില്‍ റാഗിംഗ് കുറഞ്ഞപ്പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ റാംഗിംഗ് പരാതികള്‍ കുമിഞ്ഞുകൂടുന്നു; കാസര്‍കോട്ടെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഒരു ദിവസം മൂന്ന് റാഗിംഗ് കേസുകള്‍, പീഡനം ഭയന്ന് പഠിക്കാന്‍ പോകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍, പല സ്‌കൂളുകളിലും കഞ്ചാവും സുലഭം

കാസര്‍കോട്: (www.kasargodvartha.com 24.08.2019) കോളജുകളില്‍ റാഗിംഗ് കുറഞ്ഞപ്പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ റാംഗിംഗ് പരാതികള്‍ കുമിഞ്ഞുകൂടുന്നു. കഴിഞ്ഞ ദിവസം മാത്രം കാസര്‍കോട്ടെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് റാഗിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ വര്‍ഷവും റാഗിംഗ് ശക്തമാകാറുള്ള നീലേശ്വരം കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ആദ്യ പരാതി എത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അഫ്രീദി (17)ക്കാണ് ക്രൂരമായ റാഗിംഗ് നേരിടേണ്ടി വന്നത്.

സീനിയര്‍ വിദ്യാര്‍ത്ഥികളായ നാലു പേര്‍ കാറിന്റെ താക്കോല്‍ കൊണ്ട് കുത്തിയും അടിച്ചും പീഡിപ്പിക്കുകയായിരുന്നു. താടി വടിച്ച് വരാത്തതിനാണ് ക്രൂരമായ റാഗിംഗിന് ഇരയാക്കിയത്. അര മണിക്കൂറോളം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറയുന്നത്. രാവിലെ ഇന്റര്‍വെല്‍ സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടികൂടിയിരുന്നുവെങ്കിലും സംഭവം കണ്ട അധ്യാപകര്‍ ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനിടയിലായിരുന്നു വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചു കൊണ്ടുപോയി റാംഗിംഗ് നടത്തിയത്.

റാഗിംഗ് നടത്തിയ പല ചേട്ടന്‍മാരും താടി വെച്ചവരായിരുന്നുവെന്നാണ് റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ സഹപാഠികള്‍ പറയുന്നു. സംഭവം സംബന്ധിച്ച് പ്രിന്‍സിപ്പള്‍ വഴി പരാതി പോലീസില്‍ നല്‍കിയിട്ടുണ്ട്. നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. നേരത്തെ റാഗിംഗിനെ തുടര്‍ന്ന് ഇതേ സ്‌കൂളില്‍ നിന്ന് സീനിയര്‍ വിദ്യര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാന്‍ മാത്രമാണ് പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിയാണ് അഫ്രീദ്.

കഴിഞ്ഞ ദിവസം തന്നെയാണ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മേല്‍പറമ്പ് ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും റാഗിംഗിന് വിധേയരായ രണ്ട് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ മേല്‍പ്പറമ്പ് പോലീസിന് ലഭിച്ചത്. ചോറിനും സിഗരറ്റിനും പണം കൊണ്ടുവരണമെന്ന് പറഞ്ഞത് പാലിക്കാത്തതിനാണ് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാങ്ങാട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കാലിന് അടിയേറ്റ് വിദ്യാര്‍ത്ഥിക്ക് നടക്കാന്‍ പോലും വയ്യാത്ത സ്ഥിതിയാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചന്ദ്രഗിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17കാരനെ സ്‌കൂളില്‍ നിന്നും നേരത്തെ വീട്ടിലേക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ചാന്ന് മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് സംഭവത്തിലും പ്രിന്‍സിപ്പാള്‍മാര്‍ വഴി പരാതി ലഭിച്ചതായി മേല്‍പറമ്പ് എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളില്‍ നിന്നും വിശദമായ മൊഴി എടുത്തിട്ടുണ്ടെന്നും ജുവനൈല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ് ഐ പറഞ്ഞു.  അതേ സമയം റാഗിംഗ് ഭയന്ന് സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നില്ലെന്നാണ് നിരവധി വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളെ അറിയിക്കുന്നത്. പി ടി എ കമ്മിറ്റിയുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ തന്നെ ഒരു പരിധിവരെ സ്‌കൂളുകളിലെ റാഗിംഗ് തടയാമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പഠിപ്പുമുടക്ക് ഒഴിവാക്കാനും റാഗിംഗ് തടയുന്നതിനും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടുത്തത് പോലുള്ള തീരുമാനങ്ങള്‍ എല്ലാ വിദ്യാലയങ്ങളും പിന്തുടര്‍ന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.

കോളജുകളില്‍ റാഗിംഗ് കുറഞ്ഞപ്പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ റാംഗിംഗ് പരാതികള്‍ കുമിഞ്ഞുകൂടുന്നു; കാസര്‍കോട്ടെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഒരു ദിവസം മൂന്ന് റാഗിംഗ് കേസുകള്‍, പീഡനം ഭയന്ന് പഠിക്കാന്‍ പോകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍, പല സ്‌കൂളുകളിലും കഞ്ചാവും സുലഭം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, school, Ragging in Higher secondary schools increased
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia