Minister visited | ദേശീയ പാതാ വികസന പ്രവർത്തനങ്ങൾ പൊതുമരാമത് മന്ത്രി സന്ദർശിച്ചു; 2024 മെയ് മാസത്തോടെ കാസർകോട്ടെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ്; 'നഗരത്തിലെ മേൽപാലം 2023 അവസാനത്തോടെ തുറക്കും'
Aug 16, 2022, 13:49 IST
കാസർകോട്: (www.kasargodvartha.com) ദേശീയ പാതാ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങൾ പൊതുമരാമത്ത്, ടൂറിസം, യുവജന കാര്യ മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്ദർശിച്ചു. മഞ്ചേശ്വരം, കുമ്പള പാലം, കാസർകോട് ടൗൺ മേൽപാലം എന്നിവ മന്ത്രി സന്ദർശിച്ചു.
2024 മെയ് മാസത്തോടെ കാസർകോട് ജില്ലയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 2022 ഡിസംബറോടെ കുമ്പള പാലം തുറക്കും. കാസർകോട് ടൗൺ മേൽപാല നിർമാണ പ്രവൃത്തികൾ 2023 അവസാനത്തോടെ നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയപാത വികസനത്തിനായി രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണെന്നും എവിടെയെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ് മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്റഫ് എംഎൽഎ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. ദേശീയപാതാ അതോറിറ്റി റീജ്യണൽ ഓഫീസർ ബിഎൽ മീണ മന്ത്രിയെ സ്വീകരിച്ചു. എന്‍എച്എഐ (കണ്ണൂർ ) പ്രൊജക്ട് ഡയറക്ടര്‍ പുനില്‍ കുമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Keywords: Public Works Minister visited National Highway Development Works, Kerala,kasaragod,news,Top-Headlines,Minister,visit,National highway,Road,Development project, MLA, District Collector.
< !- START disable copy paste -->