city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദിയുടെ വീഡിയോ വാന്‍ പ്രയാണം തുടങ്ങി; കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ കാപട്യത്തിന്റെ ഏറ്റവും വലിയ പ്രതീകമായി മാറിയെന്ന് പി എസ് ശ്രീധരന്‍ പിള്ള

കാസര്‍കോട്: (www.kasargodvartha.com 11.02.2019) ഈ നൂറ്റാണ്ടിലെ കാപട്യത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളായി ഇടത്- വലത് മുന്നണികള്‍ മാറിയതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. മോദി സര്‍ക്കാറിന്റെ അഞ്ചവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോ വാനിന്റെ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അറവ് ശാലയില്‍ നിന്ന് വരുന്ന അഹിംസാ മന്ത്രം പോലെയാണ് അക്രമണത്തില്‍ നിന്ന് മോചിതരാണ് തങ്ങളെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അവകാശവാദം. സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് തന്നെ അനുമതിയെടുത്തിരിക്കുകയാണ്. അവര്‍ ആരെ കബളിപ്പിക്കാനാണ് അക്രമം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടാന്‍ തയ്യാറാണെന്ന് കേരളത്തില്‍ ഇങ്ങനെ പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസും സിപിഎമ്മും ഒരുപോലെ വര്‍ജ്യവസ്തുക്കളാണ്. രണ്ടുപേരുമായി കൂട്ട് വേണ്ടായെന്ന കാര്യത്തില്‍ ബിജെപി ഉറച്ച് നില്‍ക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് ദേശീയ കക്ഷിയെന്ന പദവിപോലും നഷ്ടമാകാന്‍ പോവുകയാണ്. അറുപത് വര്‍ഷം കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭാരതം ഭരിച്ചിട്ടും തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കല്ലാതെ എന്ത് പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. വാജ്പേയിയാണ് നിയമത്തില്‍ ഭേദഗതി വരുത്തി സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകാതിരിക്കാന്‍ സഹായിച്ചത്.

ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് ഭരിച്ച് സര്‍വ്വമേഖലകളിലും തകര്‍ത്ത ഭാരതത്തെ ക്ഷേമരാഷ്ട്രമാക്കി ഉയര്‍ത്തി കൊണ്ടുവരികയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. എതിരാളിയെന്ന വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും സമന്മാരായി കണ്ട് വികസന നേട്ടങ്ങളെത്തിക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞു. അവികസിത മേഖലയില്‍ വികസന മാറ്റമുണ്ടാക്കേണ്ട മാന്ത്രിക ശക്തിയായി ബി ജെ പി മാറുമ്പോള്‍ അത് ഇടത് -വലത് മുന്നണികള്‍ക്ക് പേടി സ്വപ്നമായി തീരുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്ന ഭാരത് കെ മന്‍ കീ ബാത്ത് എന്ന വീഡിയോ വാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പര്യടനം നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തയ്യാറാക്കുന്ന പ്രകടന പത്രികയിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് വാനില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ എഴുതി നിക്ഷേപിക്കുകയോ 6357171717 എന്ന നമ്പറില്‍ കോള്‍ ചെയ്തോ അറിയിക്കാം.

ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ സമിതിയംഗം എം. സജ്ജീവ ഷെട്ടി, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍. ഗണേഷ്, സമിതിയംഗം അഡ്വ. വി. ബാലകൃഷ്ണഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, പി. രമേശ്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, എസ് ടി എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ. കയ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

WATCH VIDEO

മോദിയുടെ വീഡിയോ വാന്‍ പ്രയാണം തുടങ്ങി; കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ കാപട്യത്തിന്റെ ഏറ്റവും വലിയ പ്രതീകമായി മാറിയെന്ന് പി എസ് ശ്രീധരന്‍ പിള്ള

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Narendra-Modi, BJP, P.S Sreedharan Pilla against Congress and CPM
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia