city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ യാത്രയ്ക്കിടെ രാഷ്ട്രപതി കാർ നിർത്തി പുറത്തിറങ്ങി; സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു; നാട്ടുകാർക്ക് ആഹ്ലാദം; കാരണം ഇതാണ്!

പെരിയ: (www.kasargodvartha.com 22.12.2021 ) കാസർകോട്ടെ യാത്രയ്ക്കിടെ രാഷ്ട്രപതി രണ്ടിടത്ത് കാർ നിർത്തി പുറത്തിറങ്ങിയത് എല്ലാവരെയും ഞെട്ടിച്ചു. സാധാരണ രാഷ്ട്രപതി പുറപ്പെടുന്ന സ്ഥലത്തിനും എത്തിച്ചേരേണ്ട സ്ഥലത്തിനുമിടയിൽ ഒരിടത്തും നിർത്താറില്ല.

 
കാസർകോട്ടെ യാത്രയ്ക്കിടെ രാഷ്ട്രപതി കാർ നിർത്തി പുറത്തിറങ്ങി; സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു; നാട്ടുകാർക്ക് ആഹ്ലാദം; കാരണം ഇതാണ്!



എന്നാൽ ഇതിന് വിപരീതമായി ഉദുമ പള്ളത്തും കളനാട്ടുമാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്നര മണിയോടെ അസാധാരണമായി രാഷ്ട്രപതിയുടെ കാറും വാഹനവ്യൂഹവും നിർത്തിയത്. റോഡരികിൽ ബാരികേഡ് കെട്ടി തടഞ്ഞ ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു രാഷ്ട്രപതിയുടെ ഉദ്ദേശം. ബേക്കൽ താജ് ഹോടെലിൽ നിന്നും പെരിയ കേന്ദ്ര സർവകലാശാലയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം നിർത്താൻ രാഷ്ട്രപതി തന്നെ നിർദേശം നൽകുകയായിരുന്നു.

ഇതോടെ അസാധാരണ സംഭവത്തിനാണ് ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും സാക്ഷികളായത്. രണ്ടിടത്തും സെകൻഡുകൾ മാത്രം സമയമാണ് രാഷ്ട്രപതി പുറത്തിറങ്ങിയത്. കാർ നിർത്തുന്നത് കണ്ട് സുരക്ഷാ ഉദ്യാഗസ്ഥരും ജനങ്ങളും ശരിക്കും അമ്പരന്നു. വല്ലതും സംഭവിച്ചോയെന്ന ആശങ്കയായിരുന്നു പൊലീസ് അടക്കമുള്ള മറ്റുവാഹനങ്ങളിലുള്ളവർക്ക്. എന്നാൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് കണ്ട് ഇവർ ശ്വാസം അടക്കിപിടിച്ചു നിൽക്കുകയായിരുന്നു.

യാത്രയ്ക്കിടയിൽ പാളിച്ച ഉണ്ടാകാതിരിക്കാനും വഴിതെറ്റാതിരിക്കാനും തലേ ദിവസം രണ്ട് തവണ കാർകേഡ് റൺ നടത്തിയിരുന്നു. രാഷ്ട്രപതി കടന്നുപോകുന്ന വഴിയിൽ പൂർണമായും വാഹന ഗതാഗതവും തടഞ്ഞിരുന്നു. ഈച്ച പോലും കടക്കാത്ത സുക്ഷാ ക്രമീകരണമാണ് പൂർത്തിയാക്കിയിരുന്നത്.

തന്നെ കാണാൻ വഴിയരികിൽ കാത്ത് നിന്നവരെ നിരാശപ്പെടുത്താതെയാണ് രണ്ടിടത്ത് പൊതു ജനങ്ങളെ പ്രഥമ പൗരൻ അഭിവാദ്യം ചെയ്തത്. രാഷ്‌ട്രത്തലവൻ പുഞ്ചിരിയോടെ കയ്യുയർത്തുന്നത് കണ്ട് ആളുകളും ആവേശത്തിലായി. പൊരിവെയിലത്ത് കാത്തുനിന്നവർക്ക് രാഷ്ട്രപതിയുടെ അഭിവാദ്യം ആഹ്ലാദം പകരുന്നതായി. വഴിയിൽ കാർനിത്തി രാഷ്ട്രപതി പുറത്തിറങ്ങുന്നതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.



Keywords:  Kasaragod, Kerala, News, Periya, President, Video,visit,Police,Uduma,Kalanad,Social-Media, President's vehicle stops at two places in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia