city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pravasi Sangham | 'പ്രവാസി മുന്നേറ്റ ജാഥ' ഞായറാഴ്ച കാസര്‍കോട്ട് നിന്ന് പ്രയാണം തുടങ്ങും; മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) കേരള പ്രവാസി സംഘം സംസ്ഥാന കമിറ്റി സംഘടിപ്പിക്കുന്ന പ്രവാസി മുന്നേറ്റ ജാഥ ഞായറാഴ്ച വൈകീട്ട് 4.30 ന് കാസര്‍കോട്ട് കായിക, ഹജ്ജ്, വഖഫ് മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറിയും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദറാണ് യാത്ര നയിക്കുന്നത്.
             
Pravasi Sangham | 'പ്രവാസി മുന്നേറ്റ ജാഥ' ഞായറാഴ്ച കാസര്‍കോട്ട് നിന്ന് പ്രയാണം തുടങ്ങും; മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും

സംഘാടക സമിതി ചെയര്‍മാന്‍ കെഎംഎ ഹനീഫ് അധ്യക്ഷത വഹിക്കും. ജാഥ ഉപ ലീഡര്‍ ഗഫൂര്‍ ലില്ലീസ്, മാനജര്‍ ബാദുശ കടലുണ്ടി, സംസ്ഥാന സെക്രടറി പി സൈതാലിക്കുട്ടി, വൈസ് പ്രസിഡന്റ് ഇഎംപി അബൂബകര്‍, അംഗങ്ങളായ ശ്രീകൃഷ്ണപിള്ള, പികെ അബ്ദുല്ല, സജീവ് തൈക്കാട്, കൃഷ്ണദാസ്, ശാഫി, പ്രശാന്ത് കൂട്ടാമ്പള്ളി സംബന്ധിക്കും.
            
Pravasi Sangham | 'പ്രവാസി മുന്നേറ്റ ജാഥ' ഞായറാഴ്ച കാസര്‍കോട്ട് നിന്ന് പ്രയാണം തുടങ്ങും; മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും

ജാഥയ്ക്ക് തിങ്കളാഴ്ച കാഞ്ഞങ്ങാട് നോര്‍ത് കോട്ടച്ചേരിയില്‍ സ്വീകരണം നല്‍കും. നവംബര്‍ 14ന് തിരുവനന്തപുരത്ത് സമാപിക്കും. മുന്‍ എംഎല്‍എ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. നവംബര്‍ 16 ന് രാജ്ഭവന്‍ മാര്‍ച് മുന്‍ മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും ഫെബ്രുവരി 15ന് ഡെല്‍ഹി മാര്‍ചും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി കെ അബ്ദുല്ല, പി ചന്ദ്രന്‍, ജലീല്‍ കാപ്പില്‍, ഒ നാരായണന്‍, വിവി കൃഷ്ണന്‍, പിപി സുധാകരന്‍, ഹബീബ് തളങ്കര സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Minister, Inauguration, Pravasi Munneta Jatha, 'Pravasi Munneta Jatha' will start from Kasaragod on Sunday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia