city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഴ്ചപാടുകളുടെ 'പൊളിച്ചെഴുത്തുമായി' അക്കര ഫൗൻഡേഷന്റെ ഷോർട് ഫിലിം; 'സ്നേഹത്തിന്റെ കൈകളിങ്ങനെ ചേർത്തു പിടിക്കുമ്പോൾ ഉയരങ്ങൾ അകലെയല്ല'

കാസർകോട്: (www.kasargodvartha.com 22.08.2021) ഭിന്നശേഷി കുട്ടികളെയും സ്നേഹത്തിന്റെ കൈകൾ കൊണ്ട് ചേർത്ത് നിർത്തേണ്ടതിന്റെ സന്ദേശം പകരുകയാണ് 'പൊളിച്ചെഴുത്ത്' ഷോർട് ഫിലിം. കേരള സാമൂഹ്യ നീതി വകുപ്പ് അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ചു ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ 'ഉണർവ്- 2020' ഷോർട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു പൊളിച്ചെഴുത്ത്.

കാഴ്ചപാടുകളുടെ 'പൊളിച്ചെഴുത്തുമായി' അക്കര ഫൗൻഡേഷന്റെ ഷോർട് ഫിലിം; 'സ്നേഹത്തിന്റെ കൈകളിങ്ങനെ ചേർത്തു പിടിക്കുമ്പോൾ ഉയരങ്ങൾ അകലെയല്ല'

ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനമായ അക്കര ഫൗൻഡേഷനാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. സ്ഥാപനത്തിലെ ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ജീവനക്കാരുമാണ് കഥാപാത്രങ്ങൾ. ഒരു ഭിന്നശേഷി കുട്ടിയുടെ ജീവിതത്തിലൂടെയുള്ള സംഭവങ്ങളാണ് പൊളിച്ചെഴുത്ത് പറയുന്നത്.

ഫിസിയോ തെറാപി, സ്പീച് തെറാപി, ഒകുപാഷനൽ തെറാപി, സ്പെഷ്യൽ എജുകേഷൻ, മ്യൂസിക് തെറാപി തുടങ്ങിയ സേവനങ്ങളിലൂടെ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് ഇതിനോടകം അനവധി പ്രവർത്തനങ്ങളാണ് അക്കര ഫൗൻഡേഷന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. മുളിയാർ പഞ്ചായത്തിലെ കോട്ടൂരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

പൊളിച്ചെഴുത്തിന്റെ സംവിധാനവും കഥയും മുഹമ്മദ് യാസിർ എൻ ആണ് നിർവഹിച്ചിരിക്കുന്നത്. നിർശാദ് നിനിയുടേതാണ് സംഗീതം. മഖ്‌സൂദ് പൂവടുക്ക ഡി ഓ പിയും മണി അസി. ക്യാമറാമാനുമാണ്. സിദ്ധാർഥ്, ആരോമൽ, ദേവദത്ത്, മഖ്‌സൂദ്, പത്മിനി, റീമ എന്നിവരാണ് അഭിനേതാക്കൾ.


 
Keywords:  Kasaragod, Kerala, News, Short-film, Top-Headlines, Muliyar, Polichezhuthu short film released.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia