നഗരത്തിൽ നാടോടികൾ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനവും വിൽപന നടത്തുകയും ചെയ്യുന്നത് തടയാൻ നടപടിയുമായി പൊലീസ്; കടവരാന്തകളിൽ കിടന്നുറങ്ങുന്നവരെയും മാറ്റും
Sep 1, 2021, 19:10 IST
കാസർകോട്: (www.kasargodvartha.com 01.09.2021) നാടോടി കുടുംബങ്ങൾ കുട്ടികളെ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ വിൽപന നടത്തുകയും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങളും നഗരത്തിൽ വർധിച്ചുവരുന്നതിനിടെ തടയാനുള്ള നടപടികളുമായി പൊലീസ്. ആദ്യഘട്ടത്തിൽ ചൈൽഡ് ലൈനുമായി ചേർന്ന് പൊലീസ് ഇവർക്ക് ബോധവത്കരണം നടത്തി.
കുട്ടികളെ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും അവരെ സുരക്ഷിതമായി സ്ഥലത്ത് ആക്കിയതിന് ശേഷം മുതിർന്നവർക്ക് വിൽപന നടത്താമെന്നും കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ പി കാസർകോട് വാർത്തയോട് പറഞ്ഞു. സുരക്ഷിതമായി കുട്ടികളെ താമസിപ്പിക്കുന്നതിനായി ചൈൽഡ് ലൈൻ പ്രവർത്തകർ കേന്ദ്രങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
കടവരാന്തകളിലും മറ്റും കിടന്നുറങ്ങുന്ന പ്രായമായ നിരാശ്രയരായവരെ വൃദ്ധ സദനങ്ങളിലേക്ക് മാറ്റുന്നതിനും പൊലീസ് ഇടപെടലുകൾ നടത്തുമെന്നും പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. വൃദ്ധ സദനങ്ങളിലെ അധികൃതരുമായി ഇക്കാര്യത്തിൽ സംസാരിക്കുകയും അവർ അനുകൂല തീരുമാനമെടുക്കുകയും
കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് പൊലീസ് ഇടപെടലുകൾ നടത്തുന്നത്. ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ നിർണായകമായി.
Keywords: Kasaragod, Kerala, news, Child Line, Police, Investigation, Top-Headlines, Children, Begging, Video, Police take steps to curb child begging and sale.
< !- START disable copy paste -->

ചെയ്തിട്ടുണ്ട്.