city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാത്രി 10 മണിക്ക് ശേഷം പ്രവർത്തിച്ചതിന് ഹോടെലിലേക്ക് പൊലീസ് സംഘം ഇരച്ചുകയറി അതിക്രമം നടത്തിയതായി പരാതി; ദൃശ്യങ്ങൾ വൈറൽ; പൊലീസിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്‌തെന്നും കേസ്; ഹോടെലുടമ അറസ്റ്റിൽ

ബേക്കൽ: (www.kasargodvartha.com 15.09.2021) കാസർകോട്ടെ ഞെട്ടിക്കുന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. ബേക്കൽ കെ എസ് ടി പി പാതവഴി സംഭവ സമയം കടന്നുപോയവരെയും പരിഭ്രാന്തിയിലാക്കിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതോടെ പൊലീസ് അതിക്രമങ്ങൾ വീണ്ടും ചർചയാവുകയാണ്.

    
രാത്രി 10 മണിക്ക് ശേഷം പ്രവർത്തിച്ചതിന് ഹോടെലിലേക്ക് പൊലീസ് സംഘം ഇരച്ചുകയറി അതിക്രമം നടത്തിയതായി പരാതി; ദൃശ്യങ്ങൾ വൈറൽ; പൊലീസിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്‌തെന്നും കേസ്; ഹോടെലുടമ അറസ്റ്റിൽ



ചൊവ്വാഴ്ച രാത്രി 11.20 മണിയോടെ തൃക്കണ്ണാട്ടെ സീ പാർക് ഹോടെലിലാണ് സംഭവം നടന്നത്. രാത്രി 10 മണിക്ക് ശേഷം പ്രവർത്തിച്ചതിന് ഹോടെലിലേക്ക് പൊലീസ് സംഘം ഇരച്ചുകയറി അതിക്രമം നടത്തിയെന്നാണ് ഉടമകളുടെ പരാതി. ഹോടെൽ ഉടമയേയും അകത്ത് ഉണ്ടായിരുന്നവരെയും ലാതി കൊണ്ട് അടിച്ചതായും പറയുന്നു. അതേസമയം പൊലീസിനെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്ത് കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ബേക്കൽ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പി ജെ സെബാസ്റ്റ്യനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഹോടെൽ പാർട്ണർ റശീദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബേക്കൽ പൊലീസ് സ്റ്റേഷനിലെ എ എസ് ഐയും മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഹോടെൽ അടപ്പിക്കാനെത്തിയത്.  പിന്നീട് ഇവർ മടങ്ങി കേസ് റെജിസ്റ്റർ ചെയ്ത് തിരിച്ചെത്തി ഹോടെലുടമ ഹാരിസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇവരുടെ ഭാര്യ ഉൾപെടെയുള്ളവർ ചേർന്ന് ബഹളം വെച്ച് അറസ്റ്റ് നടപടി തടഞ്ഞതായാണ് പൊലീസ് ഭാഷ്യം.

അതേ സമയം കോവിഡ് പ്രോടോകോൾ ലംഘിച്ചാൽ പിഴയീടാക്കുകയോ അതിന് കേസെടുക്കുകയോ ചെയ്യുന്നതിന് പകരം ഹോടെലിൽ കയറി ജീവനക്കാരെയും ഉടമകളെയും ഒപ്പമുണ്ടായിരുന്ന കുട്ടിയെയും മർദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്നാണ് ഹോടെൽ ഉടമയുടെ കുടുംബാംഗങ്ങളും ആ സമയം ഇതുവഴിയെത്തിയ  യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നത്.

പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചേർത്ത് റശീദിനും ഹാരിസിനും ഇവരുടെ ഭാര്യ അടക്കമുള്ള പത്തോളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹോടെലിന് ലൈസൻസ് ഇല്ലെന്നും ഈ ഹോടെൽ പരിസരം കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഇടപാട് സംഘങ്ങളും മണൽ മാഫിയ സംഘങ്ങളും പ്രവർത്തിക്കുന്നതെന്നും പൊലീസ് ആരോപിക്കുന്നു.

കുടുംബാംഗങ്ങൾ തന്നെ നടത്തുന്ന ഹോടെൽ കേന്ദ്രീകരിച്ച് ഇങ്ങനെ യാതൊന്നും നടക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. 

എന്നാൽ ബുധനാഴ്ച രാവിലെ, പൊലീസ് സീ പാർക് ഹോടെലിന് ലൈസൻസ് ഉണ്ടോ എന്നതുൾപെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചതായും ഇതിനെതുടർന്ന് ലൈസൻസ് എടുക്കാൻ ഹോടെൽ അധികൃതർക്ക് കത്ത് നൽകിയതായും ഉദുമ പഞ്ചായത്ത് സെക്രടറി നാരായണൻ കാസർകോട്പ വാർത്തയോട് പറഞ്ഞു. ഹോടെലിനെതിരെ മുൻപ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

< !- START disable copy paste 



Keywords:  Kasaragod, News, Kerala, Bekal, Police, Hotel, Case, Arrest, Video, Police-station, General-hospital, COVID-19, Top-Headlines, Minister, Uduma, Panchayath, Secretary, Police and hotel owners with counter-allegations in Bekal issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia