പ്ലാസ്റ്റിക് പരിശോധിക്കാനെത്തിയ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതായും കയ്യേറ്റം ചെയ്തതായും പരാതി; സംഘര്‍ഷാവസ്ഥ
Jan 18, 2020, 15:40 IST
കാസര്‍കോട്:(www.kasargodvartha.com 18/01/2020) പ്ലാസ്റ്റിക് പരിശോധിക്കാനെത്തിയ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി. ഇതേതുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രൂപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്ലാസ്റ്റിക് പരിശോധിക്കാനെത്തിയത്.
കാസര്‍കോട് ബിഗ് ബസാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലയില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന് പറയുന്നു. ഇവിടെ നിന്നും 350 മില്ലി ലിറ്ററിന്റെ ശീതളപാനീയങ്ങളും കുടിവെള്ള കുപ്പിയും പാഴ്‌സല്‍ ആയി നല്‍കാനുള്ള പ്ലാസ്റ്റിക്കുകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പരിശോധനയ്ക്കിടെ കടയുടമയെത്തി ഉദ്യോഗസ്ഥരെ കയ്യേറ്റത്തിന് മുതിരുകയും പരിശോധനയുടെ ഭാഗമായി മൊബൈലില്‍ വീഡിയോ ഷൂട്ട് ചെയ്തത് ചോദ്യം ചെയ്യുകയുമായിരുന്നു. ഉദ്യോഗസ്ഥരെ കടയില്‍ നിന്നും തള്ളി പുറത്താക്കുകയും ചെയ്തായി പറയുന്നു. വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ക്യാമറ തല്ലിപ്പൊട്ടിച്ചതായി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി ഒന്ന് മുതല്‍ തന്നെ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നുവെങ്കിലും നടപടി കര്‍ശനമാക്കുന്നതിന് 15 വരെ സമയം നല്‍കിയിരുന്നു. ശനിയാഴ്ച കേരളമൊട്ടാകെ പരിശോധന നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടകളിലെല്ലാം പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഉദ്യോഗസ്ഥരാണ് കുഴപ്പം സൃഷ്ടിച്ചതെന്ന് കടയുടമ ആരോപിക്കുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ക്യാബിനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്ന് കടയുടമ കുറ്റപ്പെടുത്തുന്നു. എന്നാല്‍ കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചാല്‍ കടയുടമ പറയുന്നത് കള്ളമാണെന്ന് വ്യക്തമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്.
സിസിടിവി ദൃശ്യം പരിശോധിക്കാന്‍ പോലീസ് തയ്യാറായെങ്കിലും പാസ് വേഡ് മറ്റൊരാളുടെ കയ്യിലാണെന്ന് പറഞ്ഞ് കടയുടമ സാവകാശം ചോദിച്ചിരിക്കുകയാണ്. കടയില്‍ കയറി പരിശോധന നടത്തുമ്പോള്‍ കാണിക്കേണ്ട മര്യാദ പോലും അറിയാത്തവരാണ് പരിശോധനയുടെ പേരില്‍ ഭക്ഷണശാലയില്‍ കയറി പ്രശ്‌നമുണ്ടാക്കിയതെന്നാണ് കടയുടമയുടെ ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Complaint, Police, CCTV, Plastic seizing: Clash in restaurant