പാണക്കാട്ട് മഞ്ചേശ്വരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി, ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ലീഗിന്റെ പദ്ധതിയിങ്ങനെ
Oct 1, 2019, 16:36 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2019) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ കാലങ്ങളായി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിയാണ് യുഡിഎഫിന് പിന്നാലെയുള്ളത്. മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ പ്രചരണ വിഷയമാകും.
പാലാ മണ്ഡലത്തില്‍ യുഡിഎഫിനകത്തുണ്ടായ ആശയക്കുഴപ്പം മഞ്ചേശ്വരത്തില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന പ്രചരണം ചില മാധ്യമ സൃഷ്ടിയാണെന്നും അത് കൊണ്ടാണ് അത്തരം വാര്‍ത്തയ്ക്ക് ഒരു മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാതിരുന്നതെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട്ടു പ്രതിഷേധം ഉയര്‍ത്തിയതായി ചില മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയെങ്കിലും പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പ്രസിഡന്റിനെ സമീപിച്ചു കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും അതിനെ മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കും. മണ്ഡലത്തില്‍ യുഡിഎഫ് തിളക്കത്തോടെ വിജയം നിലനിര്‍ത്തും.
രാജ്യത്തെ സേവിച്ച ധീര ജവാന് പോലും ഒരു സുപ്രഭാതത്തില്‍ രാജ്യത്തെ പൗരനല്ലാതാവുന്ന സാഹചര്യമാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ നേതൃത്വം ചെയ്യുന്നത്. ആസാമില്‍ ഒരു ന്യൂനപക്ഷം മാത്രമല്ല ബഹുഭൂരിപക്ഷം ആളുകളും പൗരത്വ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് ന്യൂനപക്ഷം മാത്രമല്ല മത സൗഹാര്‍ദം കാലങ്ങളായി സൂക്ഷിക്കുന്നവരും ഭയപ്പാടോടെയാണ് രാജ്യത്ത് കഴിഞ്ഞുവരുന്നത്.
പെരിയ ഇരട്ടക്കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തില്‍ നിന്നും രക്ഷ തേടി ബിജെപിയിലേക്ക് പോകുന്നതിനുപകരം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവര്‍ യുഡിഎഫിന് ശക്തി പകരുമെന്നാണ് തന്റെ വിശ്വാസമെന്നും ബുദ്ധിപരമായി ചിന്തിക്കുന്നവര്‍ യുഡിഎഫിനെ സഹായിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റുപോലും പിടിച്ചെടുക്കാന്‍ സാധിക്കാത്തത് പോലെ കേരളം അവര്‍ക്ക് മരീചികയാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം സി ഖമറുദ്ദീന്, എ ജി സി ബഷീര്‍, എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, news, Manjeshwaram, P.K.Kunhalikutty, Muslim-league, UDF, Congress, PK Kunhalikkutty on Manjeshwaram by poll