city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: കാസര്‍കോട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കാസര്‍കോട്: (www.kasargodvartha.com 22.02.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കാസര്‍കോട്ട് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

കാസര്‍കോട്ട് സി പി എം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പൊയിനാച്ചിയില്‍ വെച്ചാണ് മുഖ്യമന്ത്രിക്കു നേരെ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി കൊല്ലപ്പെട്ട ശരത്തിന്റേയും കൃപേഷിന്റേയും വീട് സന്ദര്‍ശിക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് സന്ദര്‍ശനം ഒഴിവാക്കി.

പെരിയ ഇരട്ടക്കൊല: കാസര്‍കോട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


Keywords:  Kerala, kasaragod, news, Top-Headlines, Congress, Protest, Periya, Murder, Crime, Pinarayi-Vijayan, Poinachi, Periya Twin Murder: Congress protest against CM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia