city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആനക്കൂട്ടം നശിപ്പിച്ച കാർഷിക വിളകൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഉപവാസം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.09.2021) ജില്ലയിൽ കാട്ടാന കൂട്ടങ്ങൾ കാർഷിക വിളകൾ നശിപ്പിച്ച കർഷകർക്ക്‌ വനം വകുപ്പ് അടിയന്തിര ധനസഹായം നൽകണമെന്നും അല്ലാത്ത പക്ഷം നഷ്‌ടം നേരിട്ട കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കാട്ടാനകൾ നാശം വിതച്ച പ്രദേശത്ത്‌ ഉപവാസം നടത്തുമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയും വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടുമായ രാജു കട്ടക്കയം പറഞ്ഞു.

    
ആനക്കൂട്ടം നശിപ്പിച്ച കാർഷിക വിളകൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഉപവാസം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്


കൊന്നക്കാട് കടവത്ത്‌ മുണ്ടയിൽ കാട്ടാനകൾ കർഷകരുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തിയിട്ടും ഈ ഭാഗങ്ങളിലേക്ക് വനം വകുപ്പിന്റെ ഒറ്റ ഉദ്യോഗസ്ഥർ പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ജനപ്രധിനിധികൾ ഉൾപെടെയുള്ളവരും മാധ്യമങ്ങളിൽ കൂടിയും ആന കൂട്ടം കൃഷികൾ നശിപ്പിക്കുന്ന വിവരം അറിയിച്ചിരുന്നു.

എന്നാൽ ഡി എഫ് ഒ ഉൾപെടെയുള്ളവർ നിസംഗത പാലിക്കുകയാണ്. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് കർഷകർ കൃഷിയിറക്കുന്നത്. തെങ്ങ്, വാഴ, കവുങ്ങ്, ഏത്ത വാഴ എന്നിവയ്ക്ക് പുറമെ കപ്പയും കൃഷി ചെയ്തിരുന്നു. പാട്ട ഭൂമിയിലാണ് മിക്ക കർഷകകരും കൃഷി ഇറക്കിയത്.

  
ആനക്കൂട്ടം നശിപ്പിച്ച കാർഷിക വിളകൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഉപവാസം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്



പാകമായി വരുന്ന കാർഷിക വിളകൾ കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നികളും നശിപ്പിച്ചാൽ കർഷകർ ദുരിതത്തിലാകുമെന്നും വനം വകുപ്പും സംസ്ഥാന സർകാരും വിഷയത്തിൽ അടിയന്തിരമായും ഇടപെടണമെന്നും വനാതിർത്തികളിൽ സോളാർ തൂക് വേലികൾ സ്ഥാപിക്കണമെന്നും രാജു കട്ടക്കയം ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, News, Top-Headlines, Farming, Secretary, Congress, Media worker, President, Panchayat president says fast will be held if forest department does not pay compensation for crops destroyed by Elephant.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia