city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജനറൽ ആശുപത്രിക്ക് കനിവാർന്ന സമ്മാനം; മിനിറ്റിൽ 160 ലിറ്റർ ഉൽപാദന ശേഷിയുള്ള ഓക്‌സിജെൻ പ്ലാന്റ് സംഭാവനയായി ലഭിച്ചു

കാസർകോട്: (www.kasargodvartha.com 03.08.2021) മിനിറ്റിൽ 160 ലിറ്റർ ഓക്‌സിജെൻ ഉല്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റ് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് സംഭാവനയായി ലഭിച്ചു. ചിന്മയ മിഷൻ ആണ് ഏറെ ആശ്വാസം പകരുന്ന 'സമ്മാനം' നൽകിയത്‌. 160 ലിറ്ററിൽ നിന്ന് കോവിഡ് രോഗികളല്ലാത്ത ഏകദേശം 50 പേർക്ക് ഓക്സിജെൻ നൽകാനാവും.
 
കാസർകോട് ജനറൽ ആശുപത്രിക്ക് കനിവാർന്ന സമ്മാനം; മിനിറ്റിൽ 160 ലിറ്റർ ഉൽപാദന ശേഷിയുള്ള ഓക്‌സിജെൻ പ്ലാന്റ് സംഭാവനയായി ലഭിച്ചു

നികുതിയുൾപെടെ 34 ലക്ഷം രൂപയാണ് പ്ലാന്റിന്റെ ഉപകരണങ്ങൾക്ക് ചെലവായത്. പ്ലാന്റ് സ്ഥാപിക്കുന്നതിനായി അനുബന്ധ ചെലവായി 10 ലക്ഷം രൂപ കൂടി ആവശ്യമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് രാജാറാം പറഞ്ഞു. ഇതിന് നഗരസഭയുടെ സഹായം അഭ്യർഥിച്ചതായി അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം മണിക്കൂറിൽ 500 ലിറ്റർ ഉൽപാദന ശേഷിയുള്ള ഓക്‌സിജെൻ പ്ലാന്റ് സംസ്ഥാന സർകാർ ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ട്. ഇത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ഏഴ് നില കെട്ടിടത്തിൽ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജാറാം വ്യക്തമാക്കി. ബന്ധപ്പെട്ടവർ സ്ഥലം പരിശോധിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്ക കാലത്ത് ജില്ലയിലെ ആശുപത്രികൾ ഓക്സിജെൻ ക്ഷാമം രൂക്ഷമായി നേരിട്ടിരുന്നു. അയൽ സംസ്‌ഥാനങ്ങളെയും ജില്ലകളെയും ഓക്സിജെനായി ആശ്രയിക്കേണ്ടി വരുന്നതാണ് കാസർകോടിന് തിരിച്ചടിയായത്. സ്വന്തമായി ഓക്സിജെൻ പ്ലാന്റ് വരുന്നതോടെ ഭാവിയിൽ അത്തരം സാഹചര്യങ്ങളെ നേരിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Keywords:  Kasaragod, Kerala, News, Hospital, State, Government, COVID-19, Oxygen plant donated to Kasargod General Hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia