city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്യൂടി പാർലർ നിരക്ക് വർധിപ്പിക്കുമെന്ന് ഉടമകൾ; 'വസ്തുക്കൾക്ക് 40 മുതൽ 60 ശതമാനം വരെ നിരക്ക് കൂടി'; മുടി വെട്ടുന്നതിന് 100 രൂപയാവും; മണവാട്ടിയുടെ മേക്അപിന് 10000

കാസർകോട്: (www.kasargodvartha.com 08.11.2021) ബ്യൂടി പാർലർ നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന് ബ്യൂടി പാർലർ ഓണേഴ്സ് സമിതി ജില്ലാ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോസ്മറ്റിക് വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയ്ക്കടക്കം 40 ശതമാനം മുതൽ 60 ശതമാനം വരെ വില വർധിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു. 

  
ബ്യൂടി പാർലർ നിരക്ക് വർധിപ്പിക്കുമെന്ന് ഉടമകൾ; 'വസ്തുക്കൾക്ക് 40 മുതൽ 60 ശതമാനം വരെ നിരക്ക് കൂടി'; മുടി വെട്ടുന്നതിന് 100 രൂപയാവും; മണവാട്ടിയുടെ മേക്അപിന് 10000



ആണുങ്ങളുടെ ഫോം ഷേവിങ്ങിന് 80 രൂപയും മുടി വെട്ടുന്നതിന് 100 രൂപയും താടി മോഡൽ ചെയ്യുന്നതിന് 120 രൂപയുമായി ഉയരും. ഫേസ് വാഷ് 200, സാധാരണ ഫേഷ്യൽ 500, വെള്ളരിക്ക ഫേഷ്യൽ 600 എന്നിങ്ങനെയാണ് നിരക്കുകൾ. വരന്റെ മേക്അപ് 5000 ത്തിന് മുകളിൽ ഉയരും.

സ്ത്രീകളുടെ മുടി വെട്ടുന്നതിന് 50 രൂപയാവും കുറഞ്ഞ നിരക്ക്. യു കട്, വി കട് എന്നിവയ്ക്ക് 200, സാധാരണ ഫേഷ്യൽ 500, വെള്ളരിക്ക ഫേഷ്യൽ 600, വധുവിന്റെ മേക്അപ് 10000 രൂപ എന്നിങ്ങനെ നിരക്കുകൾ മാറും.

കോവിഡിൽ ഏറ്റവും ആദ്യം അടക്കുകയും ഏറ്റവും അവസാനം തുറക്കുകയും ചെയ്ത മേഖലയാണിത്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ കോവിഡും ലോക് ഡൗണും കാരണം ഒന്നരവർഷമായി ജോലിയില്ലാതെ പ്രയാസം അനുഭവിക്കുകയാണ്. ഇതുകാരണം ജില്ലയിലെ 300 ൽ അധികം ബ്യൂടി പാർലർ ഉടമകൾ ഉടമകൾ ദുരിതത്തിലായിരിക്കുകയാണ്.

   
ബ്യൂടി പാർലർ നിരക്ക് വർധിപ്പിക്കുമെന്ന് ഉടമകൾ; 'വസ്തുക്കൾക്ക് 40 മുതൽ 60 ശതമാനം വരെ നിരക്ക് കൂടി'; മുടി വെട്ടുന്നതിന് 100 രൂപയാവും; മണവാട്ടിയുടെ മേക്അപിന് 10000



കെട്ടിട വാടക, ലോണുള്ളവർക്ക് തിരിച്ചടക്കാൻ കഴിയാത്ത പ്രശ്നങ്ങൾ തുടങ്ങിയ പ്രയാസങ്ങൾ നേരിടുകയാണ്. മറ്റു മാർഗങ്ങൾ മുന്നിലില്ലാത്തതിനാലാണ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻറ് കെ പങ്കജവല്ലി, ജില്ലാ സെക്രടറി പി നിഷ, ട്രഷറർ അബ്ദുൽ സാദിഖ്, കാസർകോട് ഏരിയ സെക്രടറി അബ്ദുൽ ജലീൽ എന്നിവർ സംബന്ധിച്ചു.





Keywords:  Kasaragod, Kerala, News, Press meet, Fees, COVID-19, Price, Video, Owners says beauty parlor rates will increase.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia