തീപെട്ടി ചോദിച്ചെത്തിയ സംഘം അന്യസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്തേക്ക് കയറി മാരകായുധങ്ങളുമായി അക്രമിച്ചതായി പരാതി; വീഡിയോ പുറത്ത്
Nov 21, 2017, 19:22 IST
കുമ്പള: (www.kasargodvartha.com 21.11.2017) തീപെട്ടി ചോദിച്ചെത്തിയ സംഘം അന്യസംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്തേക്ക് കയറി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. അനന്തപുരം വ്യവസായ പാര്‍ക്കിലെ ബീട്രീ ഇന്‍ഡസ്ട്രീസ് സ്ഥാപനത്തില്‍ ജോലിക്കാരായ ബീഹാര്‍ സ്വദേശികളായ അഞ്ചുപേരെയാണ് ശനിയാഴ്ച രാത്രി പത്തോളം വരുന്ന സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്.
രാത്രി 10 മണിക്കും 10.30 നും ഇടയിലുള്ള സമയത്താണ് രണ്ട് കാറുകളിലും ആക്ടിവ സ്‌കൂട്ടറിലുമായെത്തിയ സംഘം അന്യസംസ്ഥാന തൊഴിലാളികള്‍ കിടന്നുറങ്ങുന്ന മുറിയിലെത്തി അക്രമം അഴിച്ചുവിട്ടത്. കഴുത്തിനും തലയ്ക്കും കാല്‍മുട്ടിനും തോളിനും പുറത്തും അടിക്കുകയും ചവിട്ടുകയുമായിരുന്നുവെന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ പറയുന്നത്.
വിദ്യാനഗര്‍ ചാലയിലെ സി ഐ സാലിഹിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നതിനു തൊട്ടുമുമ്പ് രണ്ടു പേര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സാലിഹ് പറയുന്നു. വ്യവസായ പാര്‍ക്കില്‍ സ്ഥാപം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. അക്രമം സംബന്ധിച്ച് സാലിഹ് കുമ്പള സി ഐക്ക് പരാതി നല്‍കി.
വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Kumbala, Attack, Assault, Other state employees assaulted by gang