ഓംനി വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ഉമ്മയും മകനും; അപകടമുണ്ടായത് കുടുംബം തൊട്ടില്‍കെട്ടല്‍ ചടങ്ങിന് പോകുന്നതിനിടെ, പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരം
May 2, 2019, 20:52 IST
ബദിയടുക്ക: (www.kasargodvartha.com 02.05.2019) ഓംനി വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ഉമ്മയും മകനും. മുഗു ഉറുമി സ്വദേശികളും ഇപ്പോള്‍ ബദിയടുക്ക പെര്‍ളയില്‍ താമസക്കാരുമായ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഷരീഫ് (38), മാതാവ് ബീഫാത്വിമ (56) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ഷരീഫ് മുംബൈയില്‍ ഹോട്ടല്‍ കാഷ്യറാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നാട്ടില്‍ വന്നതായിരുന്നു. വെള്ളിയാഴ്ച തിരിച്ച് മുംബൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
മുഗു റോഡിലെ ഭാര്യാ സഹോദരന്‍ റഫീഖിന്റെ കുട്ടിയുടെ തൊട്ടില്‍കെട്ടല്‍ ചടങ്ങിന് കുടുംബസമേതം പോകുമ്പോഴാണ് ഓംനി വാന്‍ മുണ്ട്യത്തടുക്ക ഓണിബാഗിലുവില്‍ നിയന്ത്രണംവിട്ട് കുന്നിന്‍മുകളില്‍ നിന്നും വീട്ടുപറമ്പിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ഷരീഫിന്റെ ഭാര്യ ഖൈറുന്നിസ (28), മക്കളായ ഷംന (10), ഷഹര്‍ബാന്‍ (ആറ്) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവഗുരുതരമാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ പെര്‍ളയിലെ വീട്ടില്‍ നിന്നും കെ എ 19 എം ബി 9522 നമ്പര്‍ ഓംനി വാനില്‍ പോകുമ്പോഴാണ് 20 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. കാറിനുള്ളില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പോലീസും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഓംനി വാന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. അപ്പോഴേക്കും ഷരീഫും മാതാവ് ബീഫാത്വിമയും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബദിയടുക്ക എസ്.ഐ നാരായണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മരണവിവരമറിഞ്ഞ് പിതാവും ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഉമറുല്‍ ഫാറൂഖ് മരിച്ച ഷരീഫിന്റെ ഏക സഹോദരനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Accident, Omni Van accident shocked natives
< !- START disable copy paste -->